പൊയിനാച്ചി:(www.evisionnews.in) പെരിയാട്ടടുക്കം മുനിക്കല്‍ കാട്ടിയടുക്കത്തെ കെ. ദേവകി(68)യെ കൊന്ന കേസില്‍ ബന്ധുക്കളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. വീണ്ടും ഒരുതവണ കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. ദാമോദരന്‍ പറഞ്ഞു. കൊലയ്ക്ക് കാരണമെന്തെന്ന് ഇപ്പോഴും പൊലീസിന് വ്യക്തമായിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിരുന്നു. ശ്വാസംമുട്ടിയാണ് ദേവകി മരിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ദേഹത്ത് മറ്റ് പരിക്കുകളൊന്നുമില്ല. സമീപ പ്രദേശങ്ങളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കുടുംബവഴക്കും അന്വേഷണ പരിധിയില്‍ വരുന്നതായി പൊലീസ് പറഞ്ഞു. അതിനാലാണ് ബന്ധുക്കളെ ചോദ്യം ചെയ്യുന്നത്.
key words; devakiamma-murder-police-statement
Post a Comment
0 Comments