Type Here to Get Search Results !

Bottom Ad

ഹമീദ് കേളോട്ടിന്റെ മരണം നാടിനെ ദുഖത്തിലാഴ്ത്തി

ബദിയടുക്ക (www.evisionnews.in): വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരണപ്പെട്ട എസ്.കെ.എസ്.എസ്.എഫ് നേതാവ് ബദിയടുക്കയിലെ പരേതനായ മൊയ്തീന്‍ കുട്ടിയുടെ മകന്‍ ഹമീദ് കേളോട്ടി (42)ന്റെ മരണം നാടിനെ തീരാദുഖത്തിലാഴ്ത്തി. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ മംഗളൂരു ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ഉച്ചയോടെ കെ.എസ്.ടി.പി റോഡില്‍ പള്ളിക്കരക്കടുത്ത് കല്ലിങ്കാലില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഓട്ടോ റിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

സമസ്തയുടെയും മുസ്്ലിം ലീഗിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. സുന്നീ യുവജന സംഘടനയുടെ ബദിയടുക്ക പഞ്ചായത്ത് ട്രഷറര്‍, മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു.
ബീജന്തടുക്കയിലെ പരേതനായ മൊയ്തീന്‍ കുട്ടിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: മിസ്്രിയ. മക്കള്‍: മൊയ്തീന്‍ അഫീഫ്, ആദില്‍ മുഹമ്മദ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം, അബ്ദുല്‍ റഹ്്മാന്‍, മാഹിന്‍ കേളോട്ട് (മുസ്്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍), നാസര്‍ (ബിസിനസ് എറണാകുളം), റഫീഖ് കേളോട്ട് (ഇവിഷന്‍ ഡയറക്ടര്‍), ആയിഷ, നസീമ. മയ്യിത്ത് വൈകിട്ട് 3.30 മണിയോടെ ബദിയടുക്ക ബിജന്തടുക്ക ജുമാമസ്ജിദില്‍ ഖബറടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad