ന്യൂഡല്‍ഹി: (www.evisionnews.in) പാക് അധീന കാശ്മീരില്‍ മിന്നലാക്രമണം നടത്തിയ 22 ജവാന്‍മാര്‍ക്ക് സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. ഉറി ആക്രമണത്തിനു ശേഷം പാകിസ്താന് കനത്ത തിരിച്ചടി നല്‍കിയ സൈനിക നീക്കത്തില്‍ പങ്കെടുത്തവര്‍ക്കാണ് ബഹുമതികള്‍ നല്‍കിയത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മിന്നലാക്രമണത്തില്‍ നേരിട്ട് പങ്കാളിയായ 4 സെ്‌പെഷ്യല്‍ പാരാ ഫോഴ്‌സ് റെജിമെന്റിലെ മേജര്‍ക്ക് രണ്ടാമത് പരമോന്നത സൈനിക ബഹുമതിയായ കീര്‍ത്തി ചക്ര നല്‍കിയാണ് രാജ്യം ആദരിച്ചത്. മൂന്ന് സൈനിക ഉദ്യോഗസ്ഥര്‍ക്കും മൂന്ന് ജവാന്‍മാര്‍ക്കും മൂന്നാമത് സൈനിക ബഹുമതിയായ ശൗര്യ ചക്ര നല്‍കി ആദരിച്ചു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുക്കാതെ ആസുത്രണത്തിന് നേതൃത്വം നല്‍കിയ കേണല്‍ പദവിയിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്ക് യുദ്ധ് സേവ മെഡല്‍ ലഭിച്ചു. മറ്റ് 14 ജവാന്‍മാര്‍ക്ക് വിവിധ സേനാമെഡലുകളുകളും ലഭിച്ചു. മിന്നലാക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാന്‍ സൈനിക വൃത്തങ്ങള്‍ ഇതുവരെ തയ്യാറായിട്ടില്ല. പാക് അധീന കശ്മീരില്‍ സെപ്റ്റംബര്‍ 29 നാണ് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തയത്. ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെടുകയും ഏഴിലധികം ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പരിശീലനം നടത്തുകയും പദ്ധതി ആസൂത്രണം ചെയ്യുകയും ചെയ്തുവന്ന കേന്ദ്രങ്ങളിലായിരുന്നു സൈന്യം മിന്നലാക്രമണം നടത്തിയത്.
Post a Comment
0 Comments