Type Here to Get Search Results !

Bottom Ad

സിറ്റിഗോള്‍ഡ് ഒരുക്കിയ കരുണയുടെ കതിര്‍മണ്ഡപത്തില്‍ പത്ത് യുവതികള്‍ വിവാഹിതരായി


കാസര്‍കോട് (www.evisionnews.in): നന്മയുടെയും തലോടലിന്റെയും കൈപിടിച്ച് പത്ത് വധു വരന്മാര്‍ സിറ്റിഗോള്‍ഡിന്റെ തണലില്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. സാമ്പത്തിക പരാധീനതകള്‍മൂലം ഒരു വിവാഹ ജീവിതം ചോദ്യചിഹ്നമായി മാറിയ പത്തു കുടുംബങ്ങളിലെ യുവതികള്‍ക്കാണ് വിവാഹമെന്ന സ്വപ്‌നം പൂവണിയിച്ചത്. സിറ്റി ഗോള്‍ഡ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സമൂഹ വിവാഹവും രോഗികള്‍ക്കുള്ള ധനസഹായവും കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നിറഞ്ഞസദസിന് ഒരു പുതിയ അനുഭവമായി മാറി. 

കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി കെ. ആലിക്കുട്ടി മുസ്്‌ലിയാരുടെ കാര്‍മികത്വത്തില്‍ മാലിക് ദീനാര്‍ ജുമാമസ്ജിദിലെ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിയുടെ പ്രാര്‍ത്ഥനയോടെ നടത്തപ്പെട്ട വിവാഹ ചടങ്ങില്‍ സിറ്റി ഗോള്‍ഡ് ഫൗണ്ടേഷന്‍ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രവും സമ്മാനിച്ചു. ഹൈന്ദവ ആചാര പ്രകാരം നടത്തേണ്ട ഒരു വിവാഹം സായിറാം ഭട്ടിന്റെ നേതൃത്വത്തില്‍ അവരുടെ ക്ഷേത്രത്തില്‍ നടക്കും. ഇതിനാവശ്യമായ സ്വര്‍ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും പ്രൊഫ. കെ. ആലികുട്ടി മുസ്്‌ലിയാര്‍ സായിറാം ഭട്ടിന് കൈമാറി.

മാരകമായ രോഗങ്ങള്‍ പിടിപ്പെട്ട് ചികിത്സാ ചെലവ് പോലും വഹിക്കാന്‍ ആവാത്ത തെരഞ്ഞെടുത്ത ഇരുപത് രോഗികള്‍ക്കുള്ള ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്തു. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, സി.ടി അഹമ്മദലി, റിട്ട. എസ്.പി അബ്ദുല്‍ ഗഫൂര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഹീം, അഡ്വ. ശ്രീകാന്ത്, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, മുഹമ്മദ് ഹാഷിം അല്‍- ഹസനി, ബീഫാത്തിമ ഇബ്രാഹിം, സായിറാം ഭട്ട് എന്നിവരാണ് സഹായധനം വിതരണം ചെയ്തത്. സിറ്റി ഗോള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ കരീം സ്വാഗതവും കോ- ചെയര്‍മാന്‍ കെ. മുഹമ്മദ് ഇര്‍ഷാദ് നന്ദിയും പറഞ്ഞു. അല്‍-അമീന്‍ കൊടഗ് ജില്ലാ കമ്മിറ്റിയുടെ പ്രസിഡണ്ട് റിട്ട. തഹസില്‍ദാരായ എഫ്.എ മുഹമ്മദ് ഹാജി, ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ലത്തീഫ് എന്നിവരാണ്‌വധുവിനു അനുയോജ്യരായ വരന്മാരെ കണ്ടെത്തിയത്. ഈ സംഘടന കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തിനിടക്ക് സിറ്റി ഗോള്‍ഡിന്റെ പൂര്‍ണമായ സഹായത്തോടെ 296 വിവാഹങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad