Type Here to Get Search Results !

Bottom Ad

എസ്.വൈ.എസ് സാന്ത്വന വാരത്തിന് ജില്ലയിൽ പ്രൗഢമായ തുടക്കം


കാസര്‍കോട്:(www.evisionnews.in) രോഗികള്‍ക്കും പ്രയാസപ്പെടുന്നവനും താങ്ങാവുക എ ലക്ഷ്യത്തോടെ എസ് വൈ .എസ് ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ആചരിക്കു സാന്ത്വന വാരത്തിന് കാസര്‍കോട്  ജില്ലയില്‍ ആവേശകരമായ തുടക്കം.വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുനിസിപ്ലല്‍ കോഫറന്‍സ് ഹാളില്‍ സോണുകളിലേക്ക് വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത്  ഉദുമ എം.എല്‍ എ കെ കുഞ്ഞിരമാന്‍ നിര്‍വ്വഹിച്ചു.സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സദ്ധ സംഘടനകള്‍ മുഖ്യ അജണ്ടയായി ഏറ്റെടുക്കണമെന്നും  ഈ രംഗത്ത് എസ് വൈ എസ് ചെയ്തു കൊണ്ടിരിക്കുന്ന  സേവനങ്ങള്‍ മാതൃകാപരമാണെന്നും  എം എല്‍ എ പറഞ്ഞു. സര്‍ക്കാര്‍ ഈ രംഗത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും അത് കൊണ്ട് മാത്രം ദുരിതങ്ങള്‍ക്ക് പരിഹാരമാകില്ല. സന്നദ്ധ സംഘടനകള്‍ കൂടി ശക്തമായി രംഗത്തിറങ്ങിയാല്‍ മാത്രമേ എല്ലാ വിഭാഗമാളുകളിലേക്കും ആശ്വാസം ചൊരിയാന്‍ കഴിയുകയുള്ളൂ.  ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍  പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പദ്ധതി പരിചയപ്പെടുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍ സ്വാഗതവും ജില്ലാ സാന്ത്വനം ചെയര്‍മാന്‍ കന്തല്‍ സൂപ്പി മദനി നന്ദിയും പറഞ്ഞു. സയ്യിദ് ഇബ്രാഹീം ഖലീല്‍ പൂക്കുഞ്ഞി തങ്ങള്‍, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി അബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഹമീദ് മൗലവി ആലമ്പാടി, മൊയ്തു ഹാജി സുല്‍സ, ടി.ഇ ശാഫി, അസീസ് കടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.   
വാരാചരണ ഭാഗമായി ജില്ലയിലെ 400 കേന്ദ്രങ്ങളില്‍ ശുചീകരണവും കിടപ്പിലായ രോഗികള്‍ക്ക് പരിചരണമേകാന്‍ സാന്ത്വന സ്പര്‍ശവും നടക്കും. വിവിധ സാന്ത്വന സഹായങ്ങള്‍ വിതരണം ചെയ്യും. കുറഞ്ഞ കാലം കെണ്ട് സേവന രംഗത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ എസ് വൈ എസ് സാന്ത്വനം പദ്ധതിയുടെ വിളംബരമാണ് വാരാചരണം. കൂടുല്‍ പേരെ സാന്ത്വന പാലിയേറ്റീവ് മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കര്‍മപദ്ധതി തയ്യാറാക്കും. 
പ്രയാസമനുഭവിക്കുന്ന  രോഗികള്‍ക്കും പാവങ്ങള്‍ക്കും എസ് വൈ എസിന്റെ സാന്ത്വന സ്പര്‍ശമെത്തിക്കുകയെന്ന  ലക്ഷ്യത്തോടെ വിപുലമായ സര്‍വ്വേയാണ് കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന് കൊണ്ടിരിക്കുന്നത്.



keywords-sys -kasaragod-charity weak

Post a Comment

0 Comments

Top Post Ad

Below Post Ad