ചെര്‍ക്കള (www.evisionnews.in): മാറി വരുന്ന സാഹചര്യങ്ങള്‍ക്കും കാലഘട്ടത്തിനനുസരിച്ച് മക്കളെ വളര്‍ത്തുന്ന ശാസ്ത്രീയ സംവിധാനങ്ങള്‍ രക്ഷിതാക്കള്‍ അഭ്യസിച്ച് ശിശുപരിപാലനം നടത്തേണ്ട കാലം അതിക്രമിച്ചുവെന്ന് എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പറഞ്ഞു. വളര്‍ച്ചയുടെ ശാസ്ത്രീയ സംവിധാനങ്ങള്‍ പഠിപ്പിക്കുന്നതിന് വേണ്ടി സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ പുതിയ സംരംഭമായ പാരന്റിംങ് കോഴ്‌സിന്റെ കാസര്‍കോട് മണ്ഡലം ലോഞ്ചിങ് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്രസ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എം.എഫ് പാരന്റിങ് കോഴ്‌സ് സംസ്ഥാന ആര്‍.പി സിറാജുദ്ദീന്‍ ദാരിമി കക്കാട് ഓറിയന്റേഷന്‍ നടത്തി. ഡോ. സലീം മുഹമ്മദ് നദ്‌വി ആമുഖം അവതരിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് സി അഹ്മദ് മുസ്ല്യാര്‍ അധ്യക്ഷത നിര്‍വ്വഹിച്ച പരിപാടിയില്‍ അബൂബക്കര്‍ ഹൈദ്രൂസി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. മണ്ഡലം ജന. സെക്രട്ടറി എം.എ.എച്ച് മഹ്മൂദ് ചെങ്കള സ്വാഗതം പറഞ്ഞു.
ചെങ്കള അബ്ദുല്ല ഫൈസി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സി.എം.എ ഖാദര്‍ ഹാജി, ബി.എം.എ ഖാദര്‍ ചെങ്കള ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി, കൂഞ്ചാര്‍ മുഹമ്മദ് ഹാജി, അഷ്‌റഫ് എടനീര്‍, കുഞ്ചാര്‍ മുഹമ്മദ് ഹാജി, സി.പി മൊയ്തു മൗലവി, ലത്തീഫ് മൗലവി ചെര്‍ക്കള, എം.എ ഖലീല്‍, സൂപ്പി ബദിയഡുക്ക, ശാകിര്‍ ബെദിര, എന്‍.എ മുഹമ്മദ് അറന്തോട്, സത്താര്‍ ഹാജി പ്രസംഗിച്ചു.
Post a Comment
0 Comments