കാസര്‍കോട് (www.evisionnews.in): മംഗളൂരുവില്‍ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമയുടെ മൂന്നേക്കാല്‍ ലക്ഷവും കാറുമായി മുങ്ങിയ യുവാവിനെ പോലീസ് തെരയുന്നു. നഗരത്തിലെ ഹോട്ടല്‍ ഉടമ ആലംപാടിയിലെ അബൂബക്കര്‍ അലിയുടെ മകന്‍ എസ്.എ ഹമീദ് അലിയുടെ പരാതിയിലാണ് നായന്മാര്‍മൂലയിലെ യുവാവിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.
പാര്‍ട്ണര്‍ഷിപ്പില്‍ മംഗളൂരുവില്‍ കോഫി ഷോപ്പ് തുടങ്ങാമെന്ന് പറഞ്ഞ് നായന്മാര്‍മൂല സ്വദേശിയായ യുവാവ് പല ഘട്ടങ്ങളിലായി ഹമീദില്‍ നിന്ന് പണം വാങ്ങിയതായാണ് പരാതി. ജനുവരി 15ന് തനിക്ക് ഒരു സ്ഥലത്ത് പോകാനുണ്ടെന്നും കാര്‍ ആവശ്യമുണ്ടെന്നും പറഞ്ഞ് ഹമീദ് അലിയുടെ കെ.എല്‍ 14 എസ് 5523 നമ്പര്‍ ഇന്നോവ കാര്‍ വാങ്ങിപോയതായിരുന്നു. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവാവ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Post a Comment
0 Comments