കാസര്‍കോട്:(www.evisionnews.in) ബൈക്കില്‍ കാറിടിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പെരിയ പാലടുക്കത്തെ കൊട്ടന്‍ ആചാരിയുടെ മകന്‍ കെ.രാമചന്ദ്രനാ(47)ണ് മരിച്ചത്. കഴിഞ്ഞ ഡിസംബര്‍ 14ന് പുല്ലൂര്‍ കോളോത്ത് വെച്ചുണ്ടായ അപകടത്തിലാണ് രാമചന്ദ്രന് ഗുരുതര പരിക്കേറ്റത്. ബൈക്കില്‍ ബാങ്കിലേക്ക് പോകവെ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലയ്‌ക്ക് ഗുരുതര പരിക്കേറ്റ രാമചന്ദ്രന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ രാത്രി മരണം സംഭവിച്ചത്.ശിശിലയാണ് മാതാവ്. ഭാര്യ: സരള. മക്കള്‍: ഹരിത, അര്‍ജുന്‍. സഹോദരങ്ങള്‍: ഗോപാലകൃഷ്‌ണന്‍, നളിനാക്ഷി, ഉഷാകുമാരി, ഉമാവതി.
key words; car-acident-dead-hospital
Post a Comment
0 Comments