തിരുവനന്തപുരം: (www.evisionnews.in) നിരക്കുവര്‍ധന ആവശ്യപ്പെട്ട് ഫെബ്രുവരി രണ്ടു മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഇക്കഴിഞ്ഞ 24നു സൂചനാ പണിമുടക്ക് നടത്തിയിരുന്നു.
ജനുവരി 19ന് സൂചനാ പണിമുടക്ക് നടത്താനാണ് ബസ് ഉടമകള്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സ്‌കൂള്‍ കലോല്‍സവം കാരണം 24ലേക്ക് മാറ്റുകയായിരുന്നു. രാജ്യത്ത് ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 9 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് മിനിമം രണ്ടു രൂപയാക്കണമെന്നും ആവശ്യമുണ്ടായിരുന്നു.
Post a Comment
0 Comments