Type Here to Get Search Results !

Bottom Ad

ലക്ഷ്മി നായര്‍ക്ക് അഞ്ച് വര്‍ഷം വിലക്ക്; നടപടി ആവശ്യപ്പെട്ട പ്രമേയം പാസായി


തിരുവനന്തപുരം: (www.evisionnews.in)  ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് കേരള വാഴ്‌സിറ്റി സിന്‍ഡിക്കറ്റ് അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പരീക്ഷ ജോലികളില്‍നിന്നാണ് വിലക്കിയിരിക്കുന്നത്. ഇന്റേണല്‍ അസസ്‌മെന്റിലും പരീക്ഷ നടത്തിപ്പിലും ഇടപെടാനാകില്ല. ഗുരുതര ക്രമക്കേടുകള്‍ കാണിച്ച ലക്ഷ്മി നായര്‍ക്കെതിരെ നടപടിക്ക് സിന്‍ഡിക്കേറ്റ് ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു.

വിദ്യാര്‍ഥികളില്‍ നിന്നും കോളജ് അധികൃതരില്‍ നിന്നും ശേഖരിച്ച രേഖകളും മൊഴികളും പരിശോധിച്ചാണ് ഉപസമിതി കോളജ് നേതൃത്വത്തിനു വീഴ്ച പറ്റിയതായി കണ്ടെത്തിയത്. ഇന്റേണല്‍ മാര്‍ക്ക്, ഹാജര്‍ എന്നിവയില്‍ തിരിമറി നടന്നിട്ടുണ്ടെന്നും വിദ്യാര്‍ഥികളോടു പ്രിന്‍സിപ്പല്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ഒന്‍പതംഗ സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിന്‍ഡിക്കറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad