കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരപ്രദേശത്ത് കടലാസ് സംഘടനകളുണ്ടാക്കി വ്യാപാരികളെയും കെട്ടിട ഉടമകളെയും കരാറുകാളെയും ജനപ്രതിനികളെയും സര്‍ക്കാര്‍ ജീവനക്കാരെയും ബ്ലാക്ക് മെയില്‍ ചെയ്ത് പണംതട്ടുന്ന സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കാസര്‍കോട് പൗരവകാശ സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.
വ്യാജ പരാതികള്‍ നല്‍കിയും വിവരവകാശ നിയമങ്ങളെ ദുരുപയോഗം ചെയ്തും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി സാമ്പത്തിക നേട്ടംലക്ഷ്യം വെച്ചാണ് കാസര്‍കോട് വിജിലന്‍സിലേയും മറ്റു ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഒത്താശയോടുകൂടി സംഘം പ്രവര്‍ത്തിക്കുന്നത്. വനിതാ ജീവനക്കാരെയും ജനപ്രതിനിധികളേയും ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയും സോഷ്യല്‍ മീഡിയകളില്‍ വ്യക്തിഹത്യനടത്തിയും കോളുകള്‍ റെക്കാര്‍ഡ് ചെയ്തുമാണ് സംഘം വ്യാജ തെളിവുകള്‍ ഉണ്ടാക്കുന്നത്. ഇവരുടെ നിരന്തരമായ പീഡനങ്ങള്‍ മൂലം സര്‍ക്കാര്‍ ജീവനക്കാരും വ്യാപാരികളും കരാറുകാരും ജനപ്രതിനിധികളും കെട്ടിട ഉടമകളും മാനസിക സംഘര്‍ഷം നേരിടുകയും മറ്റു ദുരിതങ്ങള്‍ക്കും വിചാരണങ്ങള്‍ക്കും വിധേയരാവുകയുമാണ്.
സംഭവത്തില്‍ സമഗ്രമയായ അന്വേഷണം നടത്തി തട്ടിപ്പ് സംഘത്തിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മുഖ്യമന്ത്രി, എം.എല്‍.എമാര്‍, ഡി.ജി.പി, എ.ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍, മനുഷ്യാവകാശ കമ്മിഷന്‍, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് ചീഫ് എന്നിവര്‍ക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. എന്‍.എം അഹമ്മദ് കബീര്‍ അധ്യക്ഷത വഹിച്ചു. ഹമീദ് ബാങ്കോട്, അല്‍ത്താഫ് തളങ്കര, ഇ.എ നവാസ്, മുസ്താഖ് പള്ളിക്കാല്‍, എന്‍. നാരായണന്‍, ഗഫൂര്‍ ഖാസിലേന്‍, ഹാരിസ് ദീനാര്‍ നഗര്‍, വി.കെ ശശിധരന്‍, അബൂബക്കര്‍ ഗാര്‍ഡന്‍ നഗര്‍, എം.വൈ. നവാസ്, എ.കെ അഷ്റഫ് പ്രസംഗിച്ചു.
Post a Comment
0 Comments