കൊച്ചി (www.evisionnews.in): ദേശീയപതാക വലിച്ചുകീറിയെന്ന പരാതിയില്‍ എട്ടു ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മഴുവന്നൂര്‍ പഞ്ചായത്തിലെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരുമായ കാവാട്ടുവീട്ടില്‍ കെ.ബി രാജന്‍, കൈപ്പിള്ളില്‍ കെ സത്യന്‍, ശ്രീനിലയത്തില്‍ ശ്രീകുമാര്‍വാര്യര്‍, കുറുങ്ങാട്ടുവീട്ടില്‍ ഗോപകുമാര്‍, വിശ്വനാഥന്‍, നെടുമ്പിള്ളില്‍ സുദര്‍ശനന്‍, കാവാട്ട് കെ.ജി ശശിധരന്‍, ബി. മണി എന്നിവരെ പ്രതിയാക്കിയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കുന്നത്തുനാട് പോലീസ് കേസെടുത്തത്.
റിപബ്ലിക് ദിനത്തില്‍ രാവിലെ ഐരാപുരം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്താന്‍ ഭാരവാഹികള്‍ എത്തിയപ്പോഴായിരുന്നു സംഭവം. കെ.ബി രാജന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി എത്തിയ ഒരു വിഭാഗം പതാക ഉയര്‍ത്തുന്നത് തടസപ്പെടുത്തുകയും ദേശീയപതാക ബലമായി പിടിച്ചുവാങ്ങി കീറി എറിയുകയുമാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
Post a Comment
0 Comments