വിദ്യാനഗര്‍ (www.evisionnews.in): ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. അക്രമത്തില്‍ ഇരുവിഭാഗങ്ങളിലുമായി എട്ട് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സിപിഎം പ്രവര്‍ത്തകരായ സജിത്ത്, വിശാല്‍, നിഷാദ്, ശ്രീജിത്ത്, സുരേഷ് ബാബു, രാഹുല്‍ രാജ് എന്നിവര്‍ക്കും ബിജെപി പ്രവര്‍ത്തകരായ ഗോപാല കൃഷ്ണന്‍, പ്രവീണ്‍ എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
സിപിഎം പ്രവര്‍ത്തകരെ ചെങ്കള ഇ.കെ നായനാര്‍ ആശുപത്രിയിലും ബിജെപി പ്രവര്‍ത്തകരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് പോലീസ് അതീവജാഗ്രത പാലിച്ചുവരികയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Post a Comment
0 Comments