Type Here to Get Search Results !

Bottom Ad

റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട പുത്തന്‍ സ്‌കൂട്ടര്‍ മോഷണം പോയി


കുമ്പള (www.evisionnews.in): കുമ്പള റെയില്‍വെ സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്തിരുന്ന പുത്തന്‍ സ്‌കൂട്ടര്‍ മോഷണം പോയതായി പരാതി. ഉറുമിയിലെ ഹസന്‍ മുആദിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍ 14 ജി. 8226 ടെംപററി നമ്പര്‍ രജിസ്‌ട്രേഷനിലുള്ള സുസുകി ആക്‌സസ് ബ്ലാക്ക് സ്‌കൂട്ടിയാണ് മോഷണം പോയത്. രണ്ട് ദിവസം മുമ്പ് കുമ്പള റെയില്‍വെ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട് മംഗളൂരുവിലേക്ക് പോയതായിരുന്നു. മുആദിന്റെ പരാതിയില്‍ കുമ്പള പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് സ്‌റ്റേഷനിലോ 9048429539, 8606040870, 9633245257 എന്നീ നമ്പരിലോ അറിയിക്കണം.

Post a Comment

0 Comments

Top Post Ad

Below Post Ad