നീലേശ്വരം (www.evisionnews.in): നീലേശ്വരം വി.എസ് ഓട്ടോസ്റ്റാന്റില്‍ റൊട്ടേഷന്‍ സംവിധാനം നടപ്പാക്കുന്നതിനെ എതിര്‍ത്ത് ഓട്ടോ തൊഴിലാളികള്‍ രംഗത്ത് വന്നത് സംഘര്‍ഷത്തിനിടയാക്കി. കോ ഓഡിനേഷന്‍ കമ്മിറ്റിയാണ് റൊട്ടേഷന്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചത്. ഐ.എന്‍.ടി.യു.സി നേതാവ് സി വിദ്യാധരന്‍ ചെയര്‍മാനും, സി.ഐ.ടി.യു നേതാവ് ഉണ്ണിനായര്‍ ജനറല്‍ കണ്‍വീനറുമായ കോ. ഓഡിനേഷന്‍ കമ്മിറ്റി മാസങ്ങള്‍ക്ക് മുമ്പാണ് തീരുമാനം എടുത്തതെങ്കിലും വി.എസ് ഓട്ടോ സ്റ്റാന്റില്‍ തീരുമാനം നടപ്പായിരുന്നില്ല. ഇതേ തുടര്‍ന്ന് തീരുമാനം നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. തങ്ങളോട് ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ നടപടി തടഞ്ഞത്. സംഘര്‍ഷം ഉടലെടുത്തതിനെ തുടര്‍ന്ന് ഗതാഗതസ്തംഭനവും ഉണ്ടായി.
Post a Comment
0 Comments