Type Here to Get Search Results !

Bottom Ad

എടിഎമ്മിൽനിന്ന് ഒരു ദിവസം 10,000 രൂപ പിൻവലിക്കാം


ന്യൂഡൽഹി:(www.evisionnews.in)എടിഎമ്മിൽനിന്നു ഒരു ദിവസം പിൻവലി ക്കാവുന്ന തുകയുടെ പരിധി പതിനായിരം രൂപയായി ഉയർത്തി. നിലവിൽ 4,500 രൂപയാണ് പിൻവലിക്കാവുന്നത്. എന്നാൽ ഒരാഴ്ച പിൻവലിക്കാവുന്ന തുകയിൽ മാറ്റം വരുത്തിയിട്ടില്ല. 24,000 രൂപയാണ് ആഴ്ചയിൽ പിൻവലിക്കാൻ സാധിക്കുന്നത്.
കറന്റ് അക്കൗണ്ടിൽനിന്ന് ഒരാഴ്ച പിൻവലിക്കാവുന്ന തുകയുടെ പരിധി ഒരു ലക്ഷം രൂപയാക്കിയും ഉയർത്തിയിട്ടുണ്ട്. നിലവിൽ പിൻവലിക്കാവുന്ന 50,000 രൂപയിൽനിന്നാണ് വർധന. മറ്റു നിയന്ത്രണങ്ങളിൽ മാറ്റമില്ല.അതേസമയം, സൗജന്യ എടിഎം ഇടപാടുകൾ മാസത്തിൽ മൂന്നു തവണയായി കുറയ്ക്ക ണമെന്ന് ബാങ്കുകൾ ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റിനു മുൻപായുള്ള കൂടിക്കാഴ്ചയിലാണ് ഇത്തരത്തിലൊരു നിർദേശം കേന്ദ്രസർക്കാരിനു മുന്നിലെത്തിച്ചത്. ജനത്തെ ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറ്റാൻ ഇത് സഹായിക്കുമെന്നാണ് അവരുടെ നിലപാട്. മു‍ൻ സാഹചര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് സൗജന്യ ഇടപാടുകളെക്കുറിച്ച് തീരുമാന മെടുത്തത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയിരിക്കുന്നു. സൗജന്യ എടിഎം ഇടപാട് മൂന്നു തവണയായി കുറച്ചാൽ ജനങ്ങൾ ഡിജിറ്റലാകുന്നതിന് നിർബന്ധിതരാകുമെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.



keywords-atm-new order-withdraw Rs 10,000

Post a Comment

0 Comments

Top Post Ad

Below Post Ad