കണ്ണൂര്‍ (www.evisionnews.in): ശ്രീകണ്ഠപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കാഞ്ഞിരങ്ങാട്ടെ എ.കെ ശ്രീകാന്തിനെയാ(32)ണ് ശ്രീകണ്ഠപുരം സി.ഐ വി.വി ലതീഷും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 12ന് രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ബസ് യാത്രക്കിടെ സൗഹൃദത്തിലായ പെണ്‍കുട്ടിയെ പയ്യാമ്പലം ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് സുഹൃത്തിന്റെ കാറില്‍ കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് തലശേരി, മംഗലാപുരം എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പീഡന വിവരം പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.
വ്യാഴാഴ്ച ഉച്ചയോടെ വീട്ടുപരിസരത്തെ റോഡില്‍ ഉപേക്ഷിച്ച പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്തിട്ടുണ്ടെന്നറിഞ്ഞ പ്രതി ബാംഗളൂരുവിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രാവിലെ തളിപ്പറമ്പ് ബസ് സ്റ്റാന്റില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ബൈക്കിലെത്തി സ്ത്രീകളുടെ മാല കവര്‍ന്ന സംഭവത്തില്‍ കണ്ണൂര്‍, കണ്ണപുരം പോലീസ് സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുള്ളതായി അന്വേഷണ സംഘം പറഞ്ഞു. പ്രതിയെ ഇന്ന് വൈകുന്നേരം തലശേരി കോടതിയില്‍ ഹാജരാക്കും.
Post a Comment
0 Comments