കാസര്‍കോട് (www.evisionnews.in): ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണാഭരണം കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടംഗ സംഘം പിടിയില്‍.
വെള്ളിയാഴ്ച രാത്രി അരമന ജ്വല്ലറിയിലാണ് കവര്‍ച്ച അരങ്ങേറിയത്. തമിഴ്നാട് സ്വദേശികളായ രണ്ടുപേരാണ് പോലീസിന്റെ പിടിയിലുള്ളത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു. ജ്വല്ലറിയില്‍ കയറിയ സംഘം ഒമ്പതിനായിരം രൂപ വിലവരുന്ന സ്വര്‍ണ്ണമാല എടുത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവത്രെ.
സ്വര്‍ണ്ണത്തിന്റെ വില ചോദിക്കുകയും ഇതിനിടയില്‍ സംഘത്തിലെ മറ്റൊരാള്‍ മാല എടുത്ത് പുറത്തേക്ക് ഓടുകയുമായിരുന്നു. ഇതിന് പിന്നാലെ രണ്ടാമനും ഓടിരക്ഷപ്പെട്ടു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗ്ലാസില്‍ തട്ടി മോഷ്ടാക്കളില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ജ്വല്ലറി ജീവനക്കാരന് ബഹളം വെച്ചതിനെ തുടര്‍ന്ന് പരിസത്തുണ്ടായ നാട്ടുകാരാണ് കവര്‍ച്ചാ സംഘത്തിലെ ഒരാളെ ഓടിച്ചിട്ട് പിടികൂടിയത്. പിന്നീട് പോലീസ് എത്തി തിരച്ചില്‍ വ്യാപകമാക്കിയതോടെ രണ്ടാമനും പിടിയിലാവുകയായിരുന്നു. ജ്വല്ലറിയില്‍ നിന്നും കവര്‍ന്ന സ്വര്‍ണ്ണാഭരണം പ്രതികളില്‍ നിന്ന് കണ്ടെടുത്തു.
Post a Comment
0 Comments