ബദിയഡുക്ക (www.evisionnews.in): കോളജില്‍ നിന്നു വീട്ടിലേയ്ക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പിന്‍തുടര്‍ന്ന് ശല്യം ചെയ്ത ബൈക്കു മോഷണ കേസിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ഉക്കിനടുക്ക, ബണ്‍പത്തടുക്കയിലെ ദീപകിനെയാ(19)ണ് ബദിയഡുക്ക പോലീസ് പിടികൂടിയത്.
ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ബദിയഡുക്കയിലെ സ്വകാര്യ കോളേജിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് പരാതിക്കാരി. കോളജില്‍ നിന്നു ബസ്സ്റ്റാന്റിലേയ്ക്കു നടന്നു പോവുന്നതിനിടയില്‍ പിന്‍തുടര്‍ന്നു ദീപക് ശല്യം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് ബസില്‍ കയറി പോകുന്നതിനിടയില്‍ പിന്‍തുടര്‍ന്ന് ശല്യം ചെയ്തതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ ദീപക് നേരത്തെ പെണ്‍കുട്ടി പഠിക്കുന്ന കോളജില്‍ പഠിച്ചിരുന്നു. ഇതാണ് പെട്ടെന്ന് തിരിച്ചറിയാനും അറസ്റ്റു ചെയ്യാനും കഴിഞ്ഞതെന്നും പോലീസ് പറഞ്ഞു. രണ്ടു ബൈക്കുമോഷണ കേസുകളില്‍ പ്രതിയായി റിമാന്റില്‍ കഴിയുകയായിരുന്ന ദീപക് ഒരാഴ്ച മുമ്പാണ് ജയിലില്‍ നിന്നു ഇറങ്ങിയത്.
Post a Comment
0 Comments