കുമ്പള(www.evisionnews.in): ഗള്‍ഫുകാര നെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ കുമ്പള സി.ഐ വി.വി മനോജ് അറസ്റ്റ് ചെയ്തു. ആരിക്കാടി പി.കെ നഗറിലെ ഉസ്മാനാ(41)ണ് അറസ്റ്റിലായത്. ബംബ്രാണ ദിഡുമയി ലെ ഖാലിദിനെ കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച കേസിലാണ് അറസ്റ്റ്.
ഞായറാഴ്ച വൈകിട്ട് ആരിക്കാടി പി.കെ നഗറില്‍ വെച്ചാണ് സംഭവം. കുത്തേറ്റ ഖാലിദ് ഇപ്പോഴും മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടോളം കേസുകളില്‍ പ്രതിയായ ഉസ്മാനെതിരെ കാപ്പ ചുമത്താന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സി.ഐ പറഞ്ഞു.
Post a Comment
0 Comments