Type Here to Get Search Results !

Bottom Ad

ഹമീദ് കേളോട്ട്, സമസ്തയുടെ കരുത്തനായ സംഘാടകന്‍



ഇര്‍ഷാദ് ഹുദവി ബെദിര

(www.evisionnews.in)സമസ്തയുടെയും പോഷക അനുബന്ധ സംഘടനയുടെ ഏതു പരിപാടികള്‍ക്കും വളണ്ടിയര്‍ ബാഡ്ജ് ധരിച്ച വെള്ളവസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരന്റെ സാന്നിധ്യമുണ്ടാകും. എസ്.കെ.എസ്.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് കേളോട്ട് എന്ന സമസ്തയുടെ മുന്‍നിര പ്രവര്‍ത്തകന്‍. സംഘടനാ പ്രവര്‍ത്തകനെന്ന നിലക്ക് അദ്ദേഹത്തെ നേരത്തെ പരിചയമുണ്ടങ്കിലും അദ്ദേഹവുമായി കൂടുതല്‍ ബന്ധപ്പെടാനും സൗഹൃദം സ്ഥാപിക്കാനും സാധിച്ചത് സി.എം ഉസ്താദ് കേസുമായി ബന്ധപ്പെട്ട് രൂപികരിച്ച ആക്ഷന്‍ കമ്മിറ്റിയില്‍ (www.evisionnews.in)വെച്ചാണ്. തുടര്‍ന്ന് ആ ബന്ധം നല്ലൊരു സൗഹൃദത്തിലെത്തുകയും ചെയ്തു. 

രണ്ടര പതിറ്റാണ്ട് പിന്നിട്ട എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തന മേഖലയില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ജില്ലയിലെ നേതാക്കളില്‍ പ്രമുഖനാണ് ഹമീദ് കേളോട്ട്. മറ്റെന്തിനെക്കാളും സമസ്തയെ സ്‌നേഹിക്കുകയും അതിന് വേണ്ടി സ്വയം മറന്ന് പ്രവര്‍ത്തിക്കാനും അദ്ദേഹം മുന്നിട്ടുവന്നു. സ്വയം സമര്‍പ്പിക്കാന്‍ സന്നദ്ധതയുള്ളവര്‍ മാത്രമേ അതിന്റെ ഭാരവാഹിത്യം ഏറ്റെടുക്കാവൂ എന്ന കണിശമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിത്വയിരുന്നു അദ്ദേഹം. സാമ്പത്തിക ശുദ്ധിയുള്ളവര്‍ മാത്രമേ സംഘടനയുടെ തലപ്പത്ത് വരാന്‍ പാടുള്ളൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും തന്റെ നിലപാട് മുഖം (www.evisionnews.in)നോക്കാതെ വിളിച്ചു പറയുന്നതില്‍ തന്റേടം കാണിക്കുകയും ചെയ്തു. സംഘടനാ ഭാരവാഹിത്യത്തില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായിട്ടും നല്ല സംഘാടകര്‍ക്ക് വേണ്ടി മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. 

എല്ലാവരുമായും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആത്മബന്ധം നിലനിര്‍ത്തുമ്പോഴും സംഘടന സംവിധാനത്തിനതിരെ പ്രവര്‍ത്തിക്കുന്നവരോട് അദ്ദേഹം മാനസികമായി അകലം പാലിക്കുകയും അതിനെതിരെ ശക്തമായി പ്രതികരിക്കാനും മറന്നില്ല. തനിക്ക് ശരിയെന്ന് ബോധ്യപ്പെട്ട കാര്യങ്ങളോടൊപ്പം നില്‍ക്കുകയും ആരുടെ മുമ്പിലും അത് തുറന്നുപ്രകടിപ്പിക്കാന്‍ മടി കാണിക്കാതിരിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വ്യക്തിത്വം പതിവ് നേത്യം ശൈലികളില്‍ നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തിയിട്ടുണ്ട്.(www.evisionnews.in) സി.എം ഉസ്താദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ സമരങ്ങളിലല്ലാം അദ്ദേഹം മുന്‍ നിരയിലുണ്ടായിട്ടുണ്ട്. സി.എം ഉസ്താദ് കേസുമായി ബന്ധപ്പെട്ട സമരങ്ങള്‍ നടത്താനും അത് നടത്തുന്നവരെ പോത്സാഹിപ്പിക്കാനും അദ്ദേഹം എന്നും ഉണ്ടായിട്ടുണ്ട്. 

ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യ ജാലിക എന്ന പരിപാടി തുടക്കം കുറിക്കപ്പെട്ടത് ഹമീദ് കേളോട്ട് (www.evisionnews.in)ജനറല്‍ സെക്രട്ടറിയായ കാലത്താണ്. എസ്.കെ.എസ്.എസ്.എഫ് എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ജനകീയ മാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹമീദ് കേളോട്ടിന്റെ മരണം വല്ലാത്ത അസ്വസ്ഥതയാണ് ഉണ്ടാക്കിയത്. അള്ളാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ.

(എസ്.കെ.എസ്.എസ്.എഫ് സൈബര്‍ വിംഗ് ജില്ലാ കണ്‍വീനറാണ് ലേഖകന്‍)


Post a Comment

0 Comments

Top Post Ad

Below Post Ad