കാസര്‍കോട് (www.evisionnnews.in): മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളായിരുന്ന സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങളുടെയും കെ.എസ് അബ്ദുല്ലയുടെയും ചരമദിനത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം നടത്തി. മുനിസിപ്പല്‍ ലീഗ് ഹൗസില്‍ നടന്ന പരിപാടി മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വ. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി സ്വാഗതം പറഞ്ഞു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അനുസ്മരണ പ്രഭാഷണം നടത്തി. എല്‍.എ മഹ്മൂദ് ഹാജി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അഷ്‌റഫ് എടനീര്‍, അബ്ബാസ് ബീഗം, എ.എ അസീസ്, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, എ.എ അബ്ദുല്‍ റഹ്മാന്‍, കെ.എം അബ്ദുള്‍ റഹ്മാന്‍, സി.എ അബ്ദുല്ല കുഞ്ഞി, അജ്മല്‍ തളങ്കര, റഷീദ് തുരുത്തി, സി.എ ഹാരിസ് ബെദിര, തെല്‍ഹത്ത് തളങ്കര, ടി.ഇ മുക്താര്‍, മമ്മു ചാല പ്രസംഗിച്ചു.
Post a Comment
0 Comments