കാസർകോട്:(www.evisionnews.in)പാട്ടുപാടാനും എഴുതാനും അഭിനയിക്കാനും കഴിവുള്ളവർക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് കാസർകോട്ട് സംഘടിപ്പിച്ച ആർട്ടിസ്റ്റ് ഗാങ് കൂട്ടായ്മ ശ്രദ്ധേയമായി. പ്രമുഖ സംഗീത ആൽബം നിർമാതാക്കളായ 143 മീഡിയ ടീമിന്റെ സഹകരണത്തോടെ ഇവിഷൻ ചാനലാണ് പരിപാടി സംഘടിപ്പിച്ചത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി സംഗീതാഭിരുചിയും അഭിനയ താല്പര്യമുള്ള നിരവധി പേർ ആർട്ടിസ്റ്റ് ഗാങ് കൂട്ടായ്മയിൽ പങ്കെടുത്തു.തിരഞ്ഞെടുത്തവരെ സിനിമയിലും,ആൽബങ്ങളിലുമടക്കം നിരവധി അവസരങ്ങളാണ് കാത്തി രിക്കുന്നത്.കാസർകോട് ഹോട്ടൽ സിറ്റി ടവറിൽ സംഘടിപ്പിച്ച പരിപാടി യുവവ്യവസായി യു കെ അഷ്‌റഫ് ഉദഘാടനം ചെയ്തു. ഇവിഷൻ ചെയർമാൻ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. സാക്കിർ ഉദുമ സ്വാഗതം പറഞ്ഞു. പ്രമുഖ ഗായകനും, സംഗീത സംവിധായകനുമായ ഷാഫി കൊല്ലം വിഷയാവതരണം നടത്തി.മെമ്പേഴ്‌സ് മീറ്റിംഗ് ആദിൽ അത്തു ഉദഘാടനം ചെയ്തു.പ്രമുഖ ഗായകന്‍ നവാസ് കാസർകോട് ഇവിഷൻ ചാനൽ എക്സിക്യൂട്ടിവ് ഡയറക്ടർ തൻസീർ പട്ള, ഇവിഷൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ ഹാരിസ് പട്ള ,എം എ നജീബ്, ഷംസുദ്ദീൻ കിന്നിംഗാർ,റൗഫ് ബാവിക്കര, സി എച്ച് ബഷീർ, രിഫായി ചെർളട്ക്ക,ദിൽ രാജ്,അലി മാങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു.
keywords-kasarkod-evision-143 media team-artist gang-kollam shafi
Post a Comment
0 Comments