അഡൂര്‍ (www.evisionnews.in): ദേലംപാടി, കാറഡുക്ക പഞ്ചായത്തുകളിലെ അഡൂര്‍, പാണ്ടി, കൊട്ടംകൂഴി തുടങ്ങിയ ഭാഗങ്ങളില്‍ കാട്ടാന ശല്യം രൂക്ഷം. കൂട്ടത്തോടെ കാടിറങ്ങുന്ന ആനകള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ വിളവുകള്‍ വ്യാപകമായി നാശിപ്പികുകയാണ്. രാത്രി കാലങ്ങളിലാണ് കാട്ടാനശല്യം കൂടുതല്‍. സ്വസ്ഥമായി കിടന്നുറങ്ങാന്‍ പോലും പ്രദേശത്തുകാര്‍ ഭയക്കുകയാണ്. മനുഷ്യജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്ന കാട്ടാനകളെ ഓടികുന്നതിന് പ്രത്യോക ടീമിനെ രൂപീകരിച്ചിട്ടുണ്ടെങ്കിലും സംരക്ഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ പരാതി നല്‍കുമ്പോള്‍ ഫോറസ്റ്റ് അധികാരികള്‍ കൈമലര്‍ത്തുകയാണ്. ആയതിനാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നാല്‍കേണ്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തികണമെന്ന് കേരള കര്‍ഷക സംഘം കാറഡുക്ക ഏരിയ കാണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. കെ. ശങ്കരന്‍ അധ്യക്ഷത വഹിച്ചു. വി. നാരായണന്‍, എം. ചന്ദ്രശേഖരന്‍, എം. മാധവന്‍ സംസാരിച്ചു.
Post a Comment
0 Comments