മഞ്ചേശ്വരം (www.evisionnews.in): റോഡിലെ കുഴി വെട്ടിക്കുന്നതിനിടയില്‍ എതിരെ വരികയായിരുന്ന കാര്‍ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവര്‍ക്കു സാരമായി പരിക്കേറ്റു. കെദമ്പാടിയിലെ മുഹമ്മദ് അന്‍സാറിനാ(26)ണ് പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ മഞ്ചേശ്വരം കെദമ്പാടി റോഡില്‍ പാവൂര്‍ ചര്‍ച്ചിനു മുന്നിലാണ് അപകടം.
പ്രസ്തുത റോഡ് തകര്‍ന്ന് കുണ്ടും കുഴിയുമായി കിടക്കുകയാണ്. കുഴിയില്‍ വീഴാതിരിക്കുവാന്‍ മുച്ചക്ര ഇരുചക്ര വാഹനങ്ങള്‍ വെട്ടിച്ചാണ് ഇതുവഴി യാത്ര ചെയ്യുന്നത്. റോഡിന്റെ തകര്‍ച്ച ഉടന്‍ പരിഹരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും നിരന്തരം ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതിനിടയിലാണ് തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കു ഗുരുതരമായി പരിക്കേറ്റ സംഭവം ഉണ്ടായത്.
Post a Comment
0 Comments