Type Here to Get Search Results !

Bottom Ad

മന്‍സൂര്‍ അലിയുടെ കൊലപാതകം:മുഖ്യ പ്രതികളിലൊരാളായ അബ്ദുല്‍ സലാം അറസ്റ്റിൽ

കാസര്‍കോട്:(www.evisionnews.in)പൈവളിഗെ ബായാര്‍ പദവ് സുന്നക്കട്ടയില്‍ കൊല്ലപ്പെട്ട തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാ രനുമായ മന്‍സൂര്‍ അലിയുടെ കൊലപാതകക്കേസിൽ പ്രധാന പ്രതികളിലൊ രാളെ പോലീസ് അറസ്റ്റുചെയ്തു. കര്‍ണാടക ബണ്ട്വാള്‍ കുറുവാപ്പയിലെ ആടിയില്‍ മിത്തനടുക്കയിലെ അബ്ദുല്‍ സലാമി(30)നെയാണ് കുമ്പള സി ഐ വി വി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാവിലെ ഉപ്പളയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് സ്വദേശിയും ബായാര്‍ പദവില്‍ താമസക്കാരനുമായ അഷ്റഫ് അടക്കമുള്ള പ്രതികളെ ഇനി പിടികൂടാനുണ്ട്. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനായ അഷ്റഫിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിത മാക്കി.തമിഴ് നാട് ,കർണാടക സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

ഈ മാസം 25 നു രാവിലെ 10.45 ഓടെ പഴയ സ്വര്‍ണ്ണം വില്‍ക്കാനുണ്ട് എന്ന് അഷ്‌റഫ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മന്‍സൂര്‍ അലി വീട്ടില്‍നിന്നും ഇറങ്ങുകയായിരുന്നു. ഉച്ചയ്ക്ക് 12.55 മണിയോടെ മന്‍സൂര്‍ ബായാറിലെത്തി. അഷ്റഫ് ഒമ്നി വാനുമായി എത്തുകയും മന്‍സൂറിനെ വാഹനത്തില്‍ കയറ്റു കയും ചെയ്തു. അബ്ദുല്‍ സലാമാണ് വാന്‍ ഓടിച്ചിരുന്നത്. വാഹനം ഓടിക്കൊ ണ്ടിരിക്കുന്നതിനിടെ പിന്‍സീറ്റിലുണ്ടായിരുന്ന അഷറഫ് മന്‍സൂറിന്റെ മുഖ ത്തേക്ക് മുളക്പൊടി വിതറുകയും വണ്ടിയുടെ ലിഫ്റ്റ് പ്ലേറ്റുകൊണ്ട് തലയ്ക്ക ടിക്കുകയുമായിരുന്നു. ഇതോടെ അപകടം മനസ്സിലാക്കിയ മന്‍സൂര്‍ വാനില്‍ നിന്നും ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അഷറഫ് വീണ്ടും യുവാവിന്റെ തലയ്ക്കടിച്ചു. ഇതോടെ തലയില്‍നിന്നും രക്തംവാര്‍ന്ന് മരണപ്പെട്ട മന്‍സൂറി ന്റെ മൃതദേഹം ബായാര്‍ പദവ് സുന്നക്കട്ടയില്‍ റോഡരികിലെ പൊട്ടക്കിണ റ്റില്‍ തള്ളുകയും ചെയ്തു. മന്‍സൂര്‍ അലിയുടെ കൈവശമുണ്ടായിരുന്ന അഞ്ചര  ലക്ഷംരൂപ അടങ്ങിയ ബാഗ് ഇരുവരുംചേര്‍ന്ന് കൈക്കലാക്കിയി രുന്നു. ഇതില്‍ ഒന്നര ലക്ഷം രൂപ സലാമിന് നല്‍കിയശേഷം ബാക്കിപണവു മായി  അഷറഫ് സ്ഥലം വിടുകയാണുണ്ടായത്. ഒന്നര വര്‍ഷം മുമ്പാണ് സലാ മിനെ  മന്‍സൂര്‍ അലി പരിചയപ്പെട്ടത്. മണപ്പുറം ഫൈനാന്‍സിന്റെ ഉപ്പള ശാഖ യില്‍ സ്വര്‍ണ ഇടപാടിനിടെയാണ് മന്‍സൂറും സലാമും പരിചയം സ്ഥാപി ക്കുന്നത്. അവിടെവെച്ച് മന്‍സൂര്‍ അലിക്ക് സലാം പഴയ സ്വര്‍ണം എടുത്തുകൊ ടുത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടു. ഇങ്ങനെ മൂന്ന് തവണ സലാം മന്‍സൂര്‍ അലിക്ക് സ്വര്‍ണം എടുത്തുകൊടുത്തിരുന്നു. ആറ് മാസം മുമ്പാണ് സലാം അഷ്റഫിനെ അലിക്ക് പരിചയപ്പെടുത്തി ക്കൊടുത്തത്. കൊലയ്ക്ക് രണ്ട് ദിവസം മുമ്പ് അഷ്റഫും സലാമുംചേര്‍ന്ന് മന്‍സൂര്‍ അലിക്ക് പഴയ സ്വര്‍ണം വില്‍പന നടത്തിയിരുന്നു. ഈസമയത്താണ് അലിയുടെ കൈവശം അഞ്ചര ലക്ഷത്തോളം രൂപയുണ്ടെന്ന് ഇരുവരും മനസ്സിലാക്കിയത്. ഈ പണം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കസ്റ്റഡിയിലായ സലാം  ചോദ്യം ചെയ്യലിനിടെ സമ്മതിച്ചതായും പോലീസ് അറിയിച്ചു.

അറസ്റ്റിലായ അബ്ദുല്‍ സലാം അടക്കം നാലുപേര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് പോലീസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.കാസര്‍കോട് എസ് പി ഓഫീസില്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മാധ്യമ പ്രവർത്തകർക്ക് മുന്നി ലാണ് അബ്ദുല്‍ സലാമിന്റെ അറസ്റ്റു വിവരങ്ങള്‍ പുറത്തുവിട്ടത്. ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍, ഡി വൈ എസ് പി എം വി സുകുമാരന്‍, അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ വി വി മനോജ്, മറ്റു പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.



keywords-mansoor ali murder-accusedarested-abdul salam

Post a Comment

0 Comments

Top Post Ad

Below Post Ad