മഞ്ചേശ്വരം : (www.evisionnews.in)മഞ്ചേശ്വരം ചെക്ക്പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട കാർ കുഴിയിൽ വീണു യുവാവ് മരിച്ചു.കൂടെ ഉണ്ടായിരുന്ന രണ്ടു പേരെ ഗുരുതര പരിക്കുകളോടെ കാസറഗോഡ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഹമ്മദ് ശംസുദ്ധീൻ (28) ആണ് മരിച്ചത്.ഉപ്പള കുക്കാർ സ്വദേശികളായ മുഹമ്മദ് അമീർ (30), അബ്ദുൽ ലത്തീഫ് ( 29) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
കാസറഗോഡ് ഭാഗത്ത് നിന്നും മംഗ്ളൂരിലേക്ക് പോവുകയായിരുന്ന കെ.എൽ.14 ആർ 7967 മാരുതി ആൾട്ടോ 800 കാറാണ് അപകടത്തിൽ പെട്ടത്.
മൃതദേഹം മംഗൽപ്പാടി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment
0 Comments