കാസര്‍കോട് :(www.evisionnews.in) പത്താനടിച്ചാല്‍ സിക്‌സര്‍ തന്നെ. ഈ മൊഴിയുടെ വാസ്തവം യുസഫ് പത്താനെ സ്‌നേഹിക്കുന്നവര്‍ക്കറിയാം.പിന്നെ കളിക്കളത്തിലെ ഈ അതികായന്റെ കൈക്കരുത്തും.കാസര്‍കോട്ടെത്തിയ പത്താന്‍ ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചില്ല.തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പിസിസി മെഗാ ക്രിക്കറ്റ് ഇവന്റിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രദര്‍ശന മത്സരത്തില്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യൂസുഫ് പത്താന്‍ രഞ്ജി താരം തളങ്കരയിലെ മുഹമ്മദ് അസ്ഹറുദ്ദീന്റെ ആദ്യ പന്തില്‍ സിക്‌സറടിച്ചാണ് കാണികളുടെ മനം കവര്‍ന്നത്.
യൂസുഫ് പത്താന്റെ നേതൃത്വത്തിലുള്ള സുല്‍ത്താന്‍ എസ് ബി കെ സമീറിന്റെ ടീമും, രഞ്ജി താരം തളങ്കരയിലെ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള അച്ചു ഫ്രണ്ട്‌സ് നായന്മാര്‍മൂല ടീമുമാണ് പ്രദര്‍ശന മത്സരത്തില്‍ ഏറ്റുമുട്ടിയത്.ഗാലറിയില്‍ നിങ്ങിനിറഞ്ഞ കാണികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കാന്‍ തന്നെയാണ് പത്താന്റെ ടീമും മുഹമ്മദ് അസ്ഹറുദ്ദീന്റെ ടീമും കളത്തിലിറങ്ങിയത്.ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷമാണ് പത്താന്‍ ബാറ്റുമായി ഗ്രൗണ്ടിലിറങ്ങിയത്.യൂസഫ് പത്താന്‍ ഓരോ പന്തും നേരിടുമ്പോള്‍ ഗാലറിയില്‍ ആരവങ്ങളുയര്‍ന്നു . ടീമിനു വേണ്ടി ആദ്യം പന്തെറിയാന്‍ നിയോഗിക്കപ്പെട്ടത് രഞ്ജി താരം അസ്ഹറുദ്ദീനാണ്. ബാറ്റേന്തിയ യൂസുഫ് തന്റെ പതിവ് ശൈലിയില്‍ ക്രീസില്‍. സ്‌ക്രീനുകളില്‍ മാത്രം കണ്ട രംഗങ്ങള്‍ക്ക് തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ട് സാക്ഷിയാവുകയായിരുന്നു. അസ്ഹറുദ്ദീന്റെ ആദ്യ പന്ത് തന്നെ പത്താന്‍ സിക്‌സര്‍ പറത്തി.ഇതോടെ ആരാധകരുടെ ആരവങ്ങളില്‍ ഗാലറി ഇളകി മറിഞ്ഞു പ്രദര്‍ശന മത്സരമായിരുന്നിട്ടു പോലും ആദ്യാവസാനം വരെ മത്സരത്തില്‍ വീറും വാശിയും പ്രകടമായിരുന്നു.
Post a Comment
0 Comments