Type Here to Get Search Results !

Bottom Ad

എം.എം മണി രാജി വെക്കുക; യൂത്ത്‌ ലീഗ്‌ പ്രതിഷേധ പ്രകടനം 26 ന്

കോഴിക്കോട്‌:(www.evisionnews.in) അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണിയുടെ വിടുതല്‍ ഹരജി തള്ളിയ സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്ത്‌ നിന്നും എം.എം മണി രാജിവെച്ച്‌ പുറത്ത്‌പോകണമെന്ന്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഇതിലും ചെറിയ കേസുകളില്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുക പോലും ചെയ്യാതെ കേവലം ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പോലും ധാര്‍മ്മികതയുടെ പേരില്‍ കേരളത്തില്‍ മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ രാജിക്ക്‌ വേണ്ടി മുറവിളി കൂട്ടിയവരാണ്‌ ഇന്ന്‌ കേരളം ഭരിക്കുന്നത്‌. എന്നാല്‍ എം.എം മണി ധാര്‍മ്മികതയുടെ പേരില്‍ മാത്രമല്ല ഭരണഘടനാപരമായും മന്ത്രിസ്ഥാനത്ത്‌ നിന്ന്‌ രാജി വെക്കാന്‍ ബാധ്യസ്ഥനാണ്‌. അഞ്ചേരി ബേബി വധക്കേസില്‍ എം.എം മണി കുറ്റക്കാരനാണെന്ന്‌ കോടതിയില്‍ വാദിക്കുന്നത്‌ സ്റ്റേറ്റിന്റെ ഭാഗമായ പ്രോസിക്യൂഷനാണ്‌. അതേ സ്റ്റേറ്റിന്റെ ഭാഗമായി സ്റ്റേറ്റ്‌ കുറ്റക്കാരനാണെന്ന്‌ കോടയില്‍ വാദിക്കുന്ന എം.എം മണി മന്ത്രി സ്ഥാനത്ത്‌ തുടരുന്നത്‌ ഭരണഘടനയോടും നിയമ വ്യവസ്ഥയോടുമുള്ള അവഹേളനമാണ്‌. മന്ത്രി സ്ഥാനത്ത്‌ നിന്ന്‌ സ്വയം മാറുന്നില്ലെങ്കില്‍ എം.എം മണിയെ മന്ത്രിസഭയില്‍ നിന്ന്‌ പുറത്താക്കാന്‍ പിണറായി ആര്‍ജ്ജവം കാണിക്കണമെന്നും യൂത്ത്‌ ലീഗ്‌ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 26 ന് (തിങ്കള്‍) മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടത്തണമെന്ന്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്‌ ആഹ്വാനം ചെയ്‌തു.




keywords-resign mm mani-youth legue protest-al disrict centre
Tags

Post a Comment

0 Comments

Top Post Ad

Below Post Ad