Type Here to Get Search Results !

Bottom Ad

വൈഎംസിഎയുടെ പ്രവര്‍ത്തനം മഹത്തരം- മന്ത്രി ഇ.ചന്ദ്രശേഖരന്‍


കാഞ്ഞങ്ങാട് (www.evisionnews.in): സേവനരംഗത്തുള്ള മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നതു മൂലമാണ് വൈഎംസിഎ ലോകവ്യാപകമായി ശ്രദ്ധ നേടിയതെന്നു റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. 
വ്യാപാരഭവനില്‍ ചേര്‍ന്ന കാഞ്ഞങ്ങാട് വൈഎംസിഎ യുടെ 20-ാം വാര്‍ഷികവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നന്മനിറഞ്ഞ സേവനങ്ങളും വൈഎംസിഎ ജനമനസുകളില്‍ ഇടംനേടാന്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹവും സൗഹാര്‍ദ്ദവും വര്‍ദ്ധിപ്പിക്കാന്‍ കുടുംബസംഗമങ്ങള്‍ വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
കാഞ്ഞങ്ങാട് വൈഎംസിഎ പ്രസിഡന്റ് മാനുവല്‍ കുറിച്ചിത്താനം അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് ഉണ്ണിമിശിഹ ഫൊറോനപള്ളി വികാരി ഫാ. മാത്യു ആലങ്കോട്ട്, അപ്പസ്‌തോലറാണി ഫൊറോന വികാരി ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. വൈഎംസിഎ സംസ്ഥാന വൈസ് ചെയര്‍മാന്‍ തോമസ് പൈനാപ്പള്ളി മുഖ്യാതിഥിയായിരുന്നു. ചാര്‍ട്ടര്‍ പ്രസിഡന്റ് ടി.എം. ജോസ്, വൈസ് എം സി എ എജ്യൂക്കേഷന്‍ ബോര്‍ഡ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡോ. കെ.എം.തോമസ്, ജില്ലാ ചെയര്‍മാന്‍ സാബു പതിനെട്ടില്‍, വനിതാ ഫോറം ജില്ലാ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ജോയി, ജോയി കളരിക്കല്‍, ജോര്‍ജ്കുട്ടിതോമസ്, ജോയി വണ്ടാംകുന്നേല്‍, മാത്യൂസ് തെരുവപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. 
'കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ്, സാമൂഹ്യപ്രതിബദ്ധത' എന്ന വിഷയത്തില്‍ നടന്ന സെമിനാറിന് ടി.എം. ജോസ് തയ്യില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സുരേഷ് നാരായണന്റെ മാജിക് ഷോയും അരങ്ങേറി. ചാണ്ടി കൈനിക്കര സ്വാഗതവും സേവിച്ചന്‍ കൊടിയംകുന്നേല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad