Type Here to Get Search Results !

Bottom Ad

നോട്ടുനിരോധനവും ജലവിതരണ മുടക്കവും ടോയ്‌ലറ്റ് പേപ്പറും: ട്വീറ്റ് വൈറലാവുന്നു


ന്യൂഡല്‍ഹി (www.evisionnews.in): എന്റെ വീട്ടിലേക്കുള്ള ജലവിതരണം നിരോധിച്ചാല്‍ സ്വാഭാവികമായും ടോയ്ലറ്റ് പേപ്പറിന്റ ഉപയോഗം കൂടും. അപ്പോള്‍ എത്ര ഞാന്‍ പുരോഗമിച്ചെന്നു പറയുകയും ചെയ്യാം. ഈ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിച്ചുവെന്നും ഇന്ത്യ എത്ര പെട്ടെന്നാണ് ഡിജിറ്റല്‍ ഇടപാടുകളെ സ്വീകരിച്ചതെന്നും പറഞ്ഞുള്ള കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ട്വീറ്റിനു താഴെയാണ് ബഗല്‍വാല ചൊക്ര എന്നയാള്‍ ഇതിനെതിരെ ട്വീറ്റ് ചെയ്തത്.

ട്വീറ്റിന് പിന്നാലെ നൂറുകണക്കിന് പേരാണ് കേന്ദ്രമന്ത്രിക്കെതിരെ പൊങ്കാലയിട്ട് നവമാധ്യമങ്ങള്‍ നിറക്കുന്നത്. കേന്ദ്രത്തിന്റെ വാദത്തെ എതിര്‍ത്തും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നുവെങ്കിലും ജനപ്രിയമായ വിമര്‍ശനം നടത്തിയത് ബഗല്‍വാലയുടെ ട്വീറ്റ് ആയതിനാലാണ് വിഷയം വൈറലായത്. കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരും അല്ലാത്തവരുമായ നിരവധി പേര്‍ ട്വീറ്റ് ഇതിനകം ഷെയര്‍ ചെയ്തിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad