Type Here to Get Search Results !

Bottom Ad

ട്രെയിന്‍ യാത്രക്ക് ചെലവേറും: സൗജന്യങ്ങള്‍ ഉണ്ടാവില്ലെന്ന് ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി (www.evisionnews.in): ട്രെയിന്‍ യാത്രക്ക് വൈകാതെ ചെലവേറുമെന്ന വ്യക്തമായ സൂചനയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്നത്തെ രീതിയില്‍ സൗജന്യവും സബ്‌സിഡിയും തുടരാനാവില്ലെന്നും ജനപ്രിയ നടപടികള്‍ക്കുപകരം മെച്ചപ്പെട്ട നിലയില്‍ ട്രെയിന്‍ ഓടിക്കുന്നതില്‍ റെയില്‍വേ ശ്രദ്ധിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. സേവനങ്ങള്‍ക്ക് ഉപഭോക്താക്കള്‍ പണം നല്‍കുന്ന മാതൃക പിന്തുടരുന്ന സ്ഥാപനങ്ങള്‍ മാത്രമേ വിജയിക്കൂ. നഷ്ടത്തിലോടുന്ന റെയില്‍വേ വലിയ സൗജന്യങ്ങള്‍ ഇനി അനുവദിക്കില്ലെന്ന സൂചന നല്‍കിയ ജെയ്റ്റ്ലി പറഞ്ഞു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിച്ച സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജനപ്രിയ പദ്ധതിയെന്നാല്‍ സൗജന്യ സേവനമെന്നാണ് അര്‍ഥം. ഈ രീതിയില്‍ രാജ്യത്തെ ഏറ്റവും വലിയ യാത്രാ സംവിധാനത്തിന് പ്രവര്‍ത്തിക്കാനാകില്ല. ജനങ്ങളെ സേവിക്കുന്ന, എന്നാല്‍, വാണിജ്യപരമായി ലാഭത്തിലുള്ള സ്ഥാപനമാക്കി റെയില്‍വേയെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മറ്റു ഗതാഗത സംവിധാനങ്ങളുമായുള്ള മത്സരത്തില്‍ റെയില്‍വേ പരാജയപ്പെടുന്നുവെന്ന് കണക്കുകള്‍ പറയുന്നു. ഈ സമ്മര്‍ദ്ദം കാരണമാണ് ധനമന്ത്രാലയം റെയില്‍ ബജറ്റ് ഏറ്റെടുത്തത്, ജെയ്റ്റ്ലി പറഞ്ഞു. ഇക്കൊല്ലം മുതല്‍ റെയില്‍വേക്ക് വേറെ ബജറ്റില്ല. തൊണ്ണൂറിലേറെ വര്‍ഷമായ സമ്പ്രദയം മോദി സര്‍ക്കരാണ് നിര്‍ത്തലാക്കിയത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad