കുമ്പള (www.evisionnews.in): കുമ്പള പഞ്ചായത്ത് 2016 -17 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന 30 ഓളം പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികളില്‍ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ കരാറുകാരുടെ ഒത്തുകളിയെന്ന് ആരോപണം. ഇതുമൂലം പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. മഞ്ചേശ്വരം ബ്ലോക്ക്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് തുടങ്ങി ജില്ലയിലെ ഒട്ടമിക സര്‍ക്കാര്‍ ടെണ്ടറുകളിലും എസ്റ്റിമേറ്റ് റേറ്റില്‍ നിന്നും 20 മുതല്‍ 25 ശതമാനം വരെ കുറവ് റേറ്റില്‍ ടെണ്ടറുകള്‍ ഉറപ്പിക്കുമ്പോള്‍ പത്തിലധികംവരുന്ന കരാറുകാര്‍ ടെണ്ടറില്‍ പങ്കെടുത്തിട്ടും ഒത്തുതീര്‍പ്പിലൂടെ ഏതാനും കരാറുകാര്‍ പണികള്‍ ഏറ്റെടുക്കുകയായിരുന്നു. പഞ്ചായത്ത് മെമ്പറായ ഒരു പ്രമുഖ കരാറുകാരന്റെ നേതൃത്വത്തിലാണ് ഇടപാടുകള്‍ നടക്കുന്നതെന്നാണ് ആക്ഷേപം. ഒരു കോടിക്കടുത്ത് വരുന്ന ടെണ്ടര്‍ അടങ്ങലില്‍ അഞ്ചു ശതമാനത്തോളമാണ് മാറിനില്‍ക്കുന്ന കരാറുകാര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇതിലൂടെ ഗ്രാമപഞ്ചായത്തിന് 15-20 ലക്ഷം രൂപയാണ് നഷ്ടപ്പെടാന്‍ പോകുന്നത്.
ഒരു പ്രവൃത്തിക്ക് ശരാശരി നാലു ഷെഡ്യൂളുകള്‍ വാങ്ങിയിട്ടുണ്ട്. ഇവരില്‍ പലരും ടെണ്ടറില്‍ പങ്കെടുത്തിട്ടില്ല. ഇങ്ങനെ ഷെഡ്യൂള്‍ വാങ്ങി ടെണ്ടറില്‍ പങ്കെടുക്കാത്തവരെ തുടര്‍ന്ന് വരുന്ന ടെണ്ടറില്‍ പങ്കെടുപ്പിക്കില്ലെന്ന് ജില്ലാ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ടെണ്ടറില്‍ 20-25 ശതമാനമാണ് എസ്റ്റിമേറ്റ് റേറ്റില്‍ നിന്നും കുറഞ്ഞ നിരക്കിലാണ് ടെണ്ടറുകള്‍ ഉറപ്പിച്ചത്.
Post a Comment
0 Comments