Type Here to Get Search Results !

Bottom Ad

സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റ്: കേന്ദ്രത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി


ന്യുഡല്‍ഹി (www.evisionnews.in): സഹകരണ ബാങ്കുകളെ അനുകൂലിച്ച് സുപ്രീം കോടതി. സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. ജില്ലാ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ജില്ലാ സഹകരണ ബാങ്കുകളുടെ കൈവശമുള്ള പണം ഉപാധികളോടെ സ്വീകരിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണം. കേസ് ഭരണഘടനാ ബഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

നോട്ട് അസാധുവാക്കലിനെതിരെ നല്‍കിയ ഹര്‍ജിയും സഹകരണ ബാങ്കുകളുടെ ഹര്‍ജിയും ഒരുമിച്ചാണ് പരിഗണിച്ചത്. എന്തുകൊണ്ടാണ് പണം പിന്‍വലിക്കുന്നതിന് 24000 രൂപ പരിധി നിശ്ചയിച്ചിട്ട് കൊടുക്കാത്തതെന്ന് സുപ്രീം കോടതി ആരാഞ്ഞു. പണം ഇല്ലെങ്കില്‍ പരമാവധി കൊടുക്കാവുന്ന തുക നിശ്ചയിക്കണം. എപ്പോഴാണ് നോട്ട് അസാധുവാക്കാന്‍ തീരുമാനിച്ചത്. നോട്ട് നിയന്ത്രണത്തിന് പകരം നിയന്ത്രണം എന്തടിസ്ഥാനത്തിലാണെന്നും സുപ്രീം കോടതി ചോദിച്ചു. 

സര്‍ക്കാരിന്റെ കൈവശം ആവശ്യത്തിന് പണമില്ലെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കോടതിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി വരുന്ന ബുധനാഴ്ച റിപ്പോര്‍ട്ടായി സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂറാണ് കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.


keywords:newdelhi-kerala-cop-bank-supreme-court

Post a Comment

0 Comments

Top Post Ad

Below Post Ad