ഉഡുപ്പി (www.evisionnews.in): മക്കളില്ലാത്ത വിഷമത്തില്‍ മധ്യവയസ്‌ക്കരായ ദമ്പതികള്‍ സ്വയം തീകൊളുത്തി ജീവനൊടുക്കി. കാര്‍ക്കള ഹിരിയങ്കാന ബെങ്കലിലെ മരപ്പണിക്കാരനായ സീതാറാം ആചാര്യ (55), സുനന്ദ ആചാര്യ (45) എന്നിവരാണ് വീട്ടിലെ പൂജാമുറിയില്‍ തീ കൊളുത്തി മരിച്ചത്. തീ ആളിപ്പടര്‍ന്നു വീടിന്റെ ഒരു ഭാഗവും കത്തി നശിച്ചു. തീ കൊളുത്തും മുമ്പു വിഷം കഴിച്ചതായും സംശയമുണ്ട്. മക്കളില്ലാത്തതില്‍ ഇവര്‍ കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി സമീപവാസികള്‍ പോലീസിനോടു പറഞ്ഞു. കടകളിലും മറ്റും നല്‍കാനുണ്ടായിരുന്ന കുടിശികകള്‍ തൊട്ടു മുന്‍പത്തെ ദിവസം വീട്ടിയിരുന്നു. വീടിന്റെ പിന്നില്‍ സൂക്ഷിച്ചിരുന്ന വിറക് പൂജാമുറിയില്‍ കൂട്ടിയിട്ട ശേഷമാണ് തീ കൊളുത്തിയതെന്ന് പോലീസ് പറയുന്നു.
മക്കളില്ലാത്ത വിഷമത്തില്‍ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യചെയ്തു
11:11:00
0
ഉഡുപ്പി (www.evisionnews.in): മക്കളില്ലാത്ത വിഷമത്തില്‍ മധ്യവയസ്‌ക്കരായ ദമ്പതികള്‍ സ്വയം തീകൊളുത്തി ജീവനൊടുക്കി. കാര്‍ക്കള ഹിരിയങ്കാന ബെങ്കലിലെ മരപ്പണിക്കാരനായ സീതാറാം ആചാര്യ (55), സുനന്ദ ആചാര്യ (45) എന്നിവരാണ് വീട്ടിലെ പൂജാമുറിയില്‍ തീ കൊളുത്തി മരിച്ചത്. തീ ആളിപ്പടര്‍ന്നു വീടിന്റെ ഒരു ഭാഗവും കത്തി നശിച്ചു. തീ കൊളുത്തും മുമ്പു വിഷം കഴിച്ചതായും സംശയമുണ്ട്. മക്കളില്ലാത്തതില്‍ ഇവര്‍ കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നതായി സമീപവാസികള്‍ പോലീസിനോടു പറഞ്ഞു. കടകളിലും മറ്റും നല്‍കാനുണ്ടായിരുന്ന കുടിശികകള്‍ തൊട്ടു മുന്‍പത്തെ ദിവസം വീട്ടിയിരുന്നു. വീടിന്റെ പിന്നില്‍ സൂക്ഷിച്ചിരുന്ന വിറക് പൂജാമുറിയില്‍ കൂട്ടിയിട്ട ശേഷമാണ് തീ കൊളുത്തിയതെന്ന് പോലീസ് പറയുന്നു.
Post a Comment
0 Comments