Type Here to Get Search Results !

Bottom Ad

നോട്ടുദുരന്തം: ജയ്റ്റ്‌ലിയുടെ ധനവകുപ്പിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി



ന്യൂഡല്‍ഹി (www.evisionnews.in): നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്ര ധനമന്ത്രാലയത്തെയും റിസര്‍വ് ബാങ്കിനെയും രൂക്ഷമായി വിമര്‍ശിച്ചു ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ഇതോടെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായുള്ള സ്വാമിയുടെ കൊമ്പുകോര്‍ക്കല്‍ കൂടുതല്‍ മുറുകി. ഇത് ജയറ്റ്‌ലിക്ക് മന്ത്രിസഭയില്‍ നിന്ന് പുറത്തേക്കുള്ള വഴിയായി വ്യാഖ്യാനിക്കപ്പെട്ടു കഴിഞ്ഞു. 

മികച്ച ലക്ഷ്യങ്ങളോടെയുള്ള തീരുമാനം കേന്ദ്ര ധനമന്ത്രാലയം മോശമായി നടപ്പാക്കിയെന്നു സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. സ്ഥിതി ഇനിയും നിയന്ത്രിക്കാനായില്ലെങ്കില്‍ ജനവികാരം എതിരാകുമെന്നും വിപരീത ഫലമുണ്ടാക്കുമെന്നും സ്വാമി പറഞ്ഞു. 

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടപ്പായി 38 ദിവസം തികയുമ്പോള്‍ ജനങ്ങള്‍ക്കുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും പരാജയപ്പെട്ടുവെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി വിലയിരുത്തുന്നത്. കള്ളപ്പണം, ഭീകരത, കള്ളനോട്ട് എന്നിവ തടയാന്‍ സദുദ്ദേശത്തോടെയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിന്‍വലിച്ചത്. എന്നാല്‍ റിസര്‍വ് ബാങ്കും ധനമന്ത്രാലയവും വീഴ്ച വരുത്തിയെന്നു സ്വാമി കുറ്റപ്പെടുത്തി.

keywords:new-delhi-demonitisation-subramanyam-swami-criticize-arun-jaitley

Post a Comment

0 Comments

Top Post Ad

Below Post Ad