ഉപ്പള:(www.evisionnews.in)ഉപ്പള ടൗൺ ചുമട്ട് തൊഴിലാളി യൂണിയൻ (എസ്.ടി യു ) ബസ് സ്റ്റാൻറിനു സമീപം ഒരുക്കിയ വിശ്രമകേന്ദ്രം മതസൗഹാർദ്ദത്തിന്റെ നിറക്കാഴ്ച്ചയായി മാറുന്നു.ദിവസേനെ നൂറു കണക്കിന് അയ്യപ്പ ഭക്തരാണ് വിശ്രമകേന്ദ്രത്തിലെത്തുന്നത്. ഒരുമയുടെ സന്ദേശം പകർന്ന് നൽകുവാൻ ടൗൺ ചുമട്ട് തൊഴിലാളി യൂണിയൻ (എസ്.ടി യു )നടത്തിയ ഈ ചുവട് വെയ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.കാസർകോട് ഡിവൈഎസ്പി സുകുമാരൻ ഉദ്ഘാടനം ചെയ്തു .എസ്.ടി.യു ദേശീയ സെക്രട്ടറി എ.അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡൻറ് കെ.പി മുഹമ്മദ് അഷ്റഫ് ,സെക്രട്ടറി അബ്ദുൽ റഹ്മാൻ ബന്തിയോട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് അഹമ്മദ് ശരീഫ്, യൂണിറ്റ് പ്രസിഡൻറ് മുഹമ്മദ് റഫീഖ്, വോർക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മജീദ് വോർക്കാടി, മഞ്ചേശ്വരം സബ് ഇൻസ്പെക്ടർ പ്രമോദ്, മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് എം.ബി യൂസുഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് സൈഫുല്ല തങ്ങൾ, ജനറൽ സെക്രട്ടറി ഗോൾഡൻ റഹ്മാൻ, എസ്.ടി.യു മണ്ഡലം സെക്രട്ടറി ഖാദർ മൊഗ്രാൽ, അസീസ് മരിക്കെ, അബ്ദുല്ല മാളിക, അഷ്റഫ് സിറ്റിസൻ, ഇബ്രാഹിം പെരിങ്കടി, ഇർഷാദ്, ബഷീർ സംഘം, താഹിർ ഉപ്പള, അശോക ,ജബ്ബാർ പള്ളം, ഷറഫ് പെരിങ്കടി, രാമ പച്ചിലമ്പാറ ,ഷാഫി പത്വാടി റിയാസ് നോട്ടൗട്ട് എന്നിവർ പ്രസംഗിച്ചു.
keywords-stu-uppala-rest place
Post a Comment
0 Comments