Type Here to Get Search Results !

Bottom Ad

ക്ഷേമനിധി പെൻഷൻ: ആധാർ നിർബന്ധമാക്കരുത്:എസ്.ടി.യു

കാസർകോട്:(www.evisionnews.in) പെൻഷൻ പുതുക്കൽ അപേക്ഷയോടൊപ്പം ആധാർ നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് നിർമാണ തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ യോഗം ആവശ്യപ്പെട്ടു.ആനുകൂല്യങ്ങൾ അനുവദിക്കുന്നതിന് ആധാർ നിർബന്ധമാക്കരുതെന്ന സുപ്രിം കോടതി ഉത്തരവിന് വിരുദ്ധമായ ഈ തീരുമാനത്തിലൂടെ നൂറു കണക്കിന് പെൻഷൻകാർക്ക് പെൻഷൻ ലഭിക്കാത്ത സാഹചര്യം നിലവിലുണ്ട്. കഠിനാധ്വാനം കാരണം തഴമ്പിച്ച നിർമാണ തൊഴിലാളികളുടെ കൈവിരലടയാളം ശരിയായ രീതിയിൽ പതിയാത്തതിനാൽ പലർക്കും ആധാർ നമ്പർ ലഭിച്ചിട്ടില്ല.സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾക്കെതിരെ ജനുവരി 8നു മലപ്പുറത്തു വെച്ച് നടക്കുന്ന സമരപ്രഖ്യാപന കൺവെൻഷൻ വിജയിപ്പിക്കാൻ തീരുമാനിച്ചു. അബ്ദുൽറഹിമാൻ കടമ്പള അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ.അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു.പി.ഐ.എ.ലത്തീഫ്,മൊയ്‌തീൻ കൊല്ലമ്പാടി,എൽ.കെ.ഇബ്രാഹിം കാഞ്ഞങ്ങാട്,സി.എ.ഇബ്രാഹിം എതിർത്തോട്,യൂസഫ് പാച്ചാണി,എ.കെ.ഉമ്മർ,ശിഹാബ് നാരമ്പാടി,ശിഹാബ് റഹ്‌മാനിയ നഗർ,എൻ ഇബ്രാഹിം,എം.എസ്.ഹാരിസ്,ഇബ്രാഹിം നാരമ്പാടി,ഹനീഫ കൊല്ലമ്പാടി പ്രസംഗിച്ചു.



keywords-kasaragod-stu-disrict lecel meeting-adar issue

Post a Comment

0 Comments

Top Post Ad

Below Post Ad