ബംഗളൂരു (www.evisionnews.in): കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഷൂ ധരിപ്പിക്കുന്ന ദൃശ്യം പുറത്തായത് പുതിയ വിവാദത്തില്‍. മൈസൂരുവിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ഹാളില്‍ നിന്ന് പുറത്തേക്ക് വരുന്ന സിദ്ധരമായ്യയെ ഒരാള്‍ ഷൂ ധരിപ്പിക്കുന്നതും ഷൂലേസ് കെട്ടി നല്‍കുന്നതുമായ ദൃശ്യമാണ് വിവാദമായത്. ഒരു കാലിലെ ഷൂലേസ് കെട്ടിനല്‍കിയ ആള്‍ക്ക് സിദ്ധരമായ്യ അടുത്ത കാലുകൂടി നീട്ടി നല്‍കുന്നതും ദൃശ്യത്തിലുണ്ട്. സഹപ്രവര്‍ത്തകരിലൊരാളാണ് ഇദ്ദേഹമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി സിദ്ധരാമയ്യയുടെ മാധ്യമോപദേഷ്ടാവ് രംഗത്തെത്തി. സഹപ്രവര്‍ത്തകരിലൊരാളാണ് ഷൂ ഇട്ട് നല്‍കിയതെന്ന് ആരോപണം തെറ്റാണെന്നും അദ്ദേഹത്തിന്റെ ബന്ധുവാണ് ഷൂ ധരിക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം അറിയിച്ചു.
അമര്‍ത്യാ സെന്‍ രാജിവെച്ചൊഴിഞ്ഞ നളന്ദ സര്‍വകലാശാല വി.സി സ്ഥാനത്തേക്ക് ആര്‍.എസ്.എസുകാരനെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ ഒരു കപട സോഷ്യലിസ്റ്റിന്റെ ധാര്‍ഷ്ട്യമാണ് കാണുന്നതെന്ന് കര്‍ണാടക ബി.ജെ.പി ജനറല്‍ സെക്രട്ടറി സി.ടി രവി സംഭവത്തോട് പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post a Comment
0 Comments