Type Here to Get Search Results !

Bottom Ad

ശബരിമലയില്‍ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്ക്


ശബരിമല (www.evisionnews.in): ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഞയറാഴ്ച വൈകിട്ട് തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കായി നടതുറന്നപ്പോഴാണ് അപകടമുണ്ടായത്. 30 ലേറെ പേരെ സന്നിധാനത്തും പമ്പയിലുമുള്ള ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇതില്‍ ആറ് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 

തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍പെട്ടത്. ദീപാരാധനയ്ക്കായി ഭക്തരെ കടത്തിവിടുമ്പോള്‍ വടംപൊട്ടിയാണ് അപകടം. ഒരു ഭാഗത്തുള്ള വലിയ കുഴിയിലേക്കാണ് കുറേപേര്‍ വീണത്. തിക്കിലും തിരക്കിലും വീണവരുടെ മുകളിലൂടെ ഭക്തര്‍ നടന്നതാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാനിടയായത്. പലര്‍ക്കും നെഞ്ചിനും തലയ്ക്കുമാണ് പരിക്കേറ്റത്. പത്തോളം പൊലീസുകാര്‍ മാത്രമേ ഈ സ്ഥലത്തുണ്ടായിരുന്നുള്ളു. 

അപകടത്തിന് കാരണം പൊലീസിന്റെ വീഴ്ചയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇത് നിഷേധിച്ചു. പൊലീസ് ഇടപെട്ടതുകൊണ്ടാണ് വലിയ ദുരന്തം വഴിമാറിയെന്നത് അദ്ദേഹം പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad