Type Here to Get Search Results !

Bottom Ad

തീര്‍ത്ഥാടക വാഹനം അലങ്കരിക്കുന്നതിന് മോട്ടോര്‍ വകുപ്പിന്റെ വിലക്ക്

കാസര്‍കോട് (www.evisionnews.in): ശബരിമല ഭക്തന്‍മാര്‍ തീര്‍ത്ഥാടനത്തിനായി പോകുന്ന വാഹനങ്ങള്‍ വാഴ മുതലായവ ഉപയോഗിച്ച് അലങ്കരിക്കാന്‍ പാടില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ചെറിയ ചരക്കു വാഹനങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കുന്നതും വനമധ്യത്തില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകാനും മരണംവരെ സംഭവിക്കാനും ഇടയാകുന്നതിനാല്‍ ചരക്കുവാഹനം യാത്രയ്ക്കുപയോഗിക്കാന്‍ പാടില്ലെന്ന് ആര്‍ഡിഒ അറിയിച്ചു. ശബരിമല തീര്‍ഥാടനത്തിനു നിയമാനുസൃതവും സുരക്ഷിതവുമായ വാഹനങ്ങളില്‍ മാത്രമേ യാത്ര പുറപ്പെടാവൂ. ഇതുലംഘിക്കുന്നവര്‍ കനത്ത പിഴശിക്ഷക്കും ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഷന്‍ അടക്കമുള്ള മറ്റു ശിക്ഷാനടപടികള്‍ക്കും വിധേയരാകുമെന്നു ആര്‍.ടി.ഒ കെ. ബാലകൃഷ്ണന്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad