Type Here to Get Search Results !

Bottom Ad

നോട്ട് പ്രശ്‌നം: വ്യാപാരികളുടെ ധര്‍ണയില്‍ പ്രതിഷേധമിരമ്പി


കാസര്‍കോട് (www.evisionnews.in): വ്യാപാരികളെ പ്രതിസന്ധിയിലാക്കിയ ചില്ലറക്ഷാമം പരിഹരിക്കുക, വ്യാപാരികളുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക, പഴയ സ്വര്‍ണത്തിന് മേലുള്ള വാങ്ങല്‍ നികുതി ഈടാക്കാനുള്ള തീരുമാനം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാനഗറിലെ എസ്.ബി.ഐക്ക് മുന്നില്‍ നടത്തിയ ധര്‍ണയില്‍ പ്രതിഷേധമിരമ്പി. പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അഹമദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. 

ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ജനറള്‍ സെക്രട്ടറി ടി.എം ജോസ് തയ്യില്‍ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി നേതാക്കളായ മഞ്ചുനാഥ പ്രഭു, മാഹിന്‍ കോളിക്കര, എ.കെ മൊയ്തീന്‍ കുഞ്ഞി, കോടോത്ത് അശോകന്‍നായര്‍, മുഹമ്മദലി മുണ്ടാങ്കുളം, പി.കെ.എസ് ഹമീദ്, ശങ്കരനാരായണ മയ്യ, സി. യൂസഫ് ഹാജി, കെ.ജെ സജി, പി.പി മുസ്തഫ, ഷാഫി നാലപ്പാട്, പി.കെ ബാവ, സി.എച്ച് ഷംസുദ്ദീന്‍, എം. പുരുഷോത്തമന്‍, അശോകന്‍ പൊയിനാച്ചി, എ.എ അസീസ്, അശോകന്‍ പ്രണവം, അഷറഫ് നാല്‍ത്തടുക്ക, എം.കെ കോയമ്മ തങ്ങള്‍, കെ. മണികണ്ഠന്‍, ഷെര്‍ളി സെബാസ്റ്റ്യന്‍ പ്രസംഗിച്ചു. പൈക്ക അബ്ദുല്ലകുഞ്ഞി സ്വാഗതവും കെ.ഐ മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു. ധര്‍ണക്ക് മുന്നോടിയായി വ്യാപാരികള്‍ നഗരത്തില്‍ പ്രകടനം നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad