Type Here to Get Search Results !

Bottom Ad

സര്‍ക്കാറിന്റെ ജനവിരുദ്ധനയം: വെല്‍ഫെയര്‍ പാര്‍ട്ടി ജനാധിപത്യ പ്രതിരോധ സദസ് നടത്തി


ഉദുമ (www.evisionnews.in): നോട്ട് നിരോധത്തിലൂടെ രാജ്യത്ത് സമ്പത്തിക അടിയന്തിരാവസ്ഥ പ്രാഖ്യാപിച്ച മോദി സര്‍ക്കാറിന്റെ ജനവിരുദ്ധ നയത്തില്‍ പ്രതിഷേധിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ഉദുമ മണ്ഡലത്തില്‍ ജനാധിപത്യ പ്രതിരോധ സദസുകള്‍ സംഘടിപ്പിച്ചു. ഉദുമ പടിഞ്ഞര്‍ യൂണിറ്റ് സംഘടിപ്പിച്ച ജനാധിപത്യ സദസ് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രതിനിധി സഭാംഗം അമ്പുഞ്ഞി തലക്ലായി ഉദ്ഘാടനം ചൊയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല, മണ്ഡലം പ്രസിഡണ്ട് മഹ്മൂദ് പള്ളിപ്പുഴ മണ്ഡലം സെക്രട്ടറി സുബൈര്‍ സി.കെ സംസാരിച്ചു, യൂണിറ്റ് പ്രസിഡന്റ് ശെരീഫ് സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി അംഗം അബ്ദുല്‍ റഹ്മാന്‍ കെ.എം നന്ദിയും പറഞ്ഞു.

കോളിയടുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ട്രഷറര്‍ ഹമീദ് കക്കണ്ടം ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറര്‍ കെ.എ അബ്ദുല്ല അധ്യക്ഷത വഹിച്ചു. അമ്പുഞ്ഞി തലക്ലായി, പി.കെ അബ്ദുല്ല, സി.എ മൊയ്തീന്‍ കുഞ്ഞി സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് നൂരിഷ സ്വാഗതവും പഞ്ചായത്ത് കമ്മിറ്റി അംഗം എന്‍.എം ഇസ്മായില്‍ നന്ദിയും പറഞ്ഞു.

ചന്ദ്രഗിരി യൂണിറ്റ് കീഴൂരില്‍ സംഘടിപ്പിച്ച ജനാധിപത്യ സദസ് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് മഹ്മൂദ് പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ മൊയ്തീന്‍ കുഞ്ഞി അധ്യക്ഷത വഹിച്ചു. അമ്പുഞ്ഞി തലക്ലായി, ഹമീദ് കക്കണ്ടം, പി.കെ അബ്ദുല്ല സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എം ഹംസ സ്വാഗതവും അബ്ദുല്‍ ഖാദര്‍ കീഴൂര്‍ നന്ദിയും പറഞ്ഞു.




ചന്ദ്രഗിരി യൂണിറ്റ് കീഴൂരില്‍ സംഘടിപ്പിച്ച ജനാധിപത്യ സദസ് മണ്ഡലം പ്രസിഡണ്ട് മഹ്മൂദ് പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു

Post a Comment

0 Comments

Top Post Ad

Below Post Ad