ചെറുവത്തൂർ:(www.evisionnews.in) ശില്പകലയില്‍ ഇന്ത്യാഗവണ്‍മെന്റിന്റെ ടാലന്റ് റിസേര്‍ച്ച് അവാര്‍ഡ് സ്‌കോളര്‍ഷിപ്പിന് കുഞ്ഞിപ്പാറ യു.പി.സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കെ.എം രേവതി അര്‍ഹയായി. ഇന്ത്യയിലെ മൂന്ന് ബാല ശില്പികളില്‍ കേരളത്തില്‍ നിന്നുള്ള ഏക ബാലശില്പിയാണ് കെ.എം രേവതി ഒറോട്ടിച്ചാല്‍. 29 സംസ്ഥാനങ്ങളില്‍ നടത്തിയ ശില്പനിര്‍മ്മാണ പരീക്ഷയിലാണ് കേരളത്തില്‍ നിന്നും രേവതി തെരഞ്ഞെടുക്കപ്പെട്ടത് മഹാരാഷ്ട്ര, ത്രിപുര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളാണ് മറ്റു രണ്ടു പേര്‍. ചെറുവത്തൂരിനടുത്തുള്ള കൊടക്കാട് ഒറോട്ടിച്ചാല്‍ ഗ്രാമത്തിലെ പട്ടിക കജാതികോളനിയില്‍ നിന്നാണ് കെ.എം.രേവതി ഈ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായത്. തിരുവനന്തപുരം അദ്ധ്യാപക ഭവനില്‍ നടന്ന ശില്പനിര്‍മ്മാണ പരീക്ഷയില്‍ വിഷയം യാത്ര എന്നതായിരുന്നു. തുഴവഞ്ചിയില്‍ ആളുകളെ കൊണ്ടുപോകുന്ന ശില്പമാണ് രേവതി ഉണ്ടാക്കിയത്. നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന യാത്രാശില്‍പത്തില്‍ കളിമണ്ണില്‍ പിറന്നു വീണത് മാലിന്യം ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചായിരുന്നു. ആര്‍ട്ടിസ്റ്റ് തൃക്കരിപ്പൂര്‍ രവീന്ദ്രന്റെ ശിഷ്യയാണ് രേവതി. രേവതിക്ക് പ്രതിമാസം 1,150 രൂപ പ്രകാരം 20 വയസ്സ് വരെ അവാര്‍ഡ് സ്‌കോളര്‍ഷിപ്പ് ലഭിക്കും. അംഗന്‍വാടി വര്‍ക്കറായ കെ.എം.ലീലയുടെയും കൂലിപണിക്കാരനായ ബാബുവിന്റെയും ഏകമകളാണ്. രേവതിയുടെ ശില്പപ്രദര്‍ശനം ജനുവരിയില്‍ കാഞ്ഞങ്ങാട് കേരള ലളിതകലാ ആർട് ഗാലറിയിൽ നടത്തും. വിവേകാനന്ദന്‍, ശ്രീനാരായണ ഗുരു, ഗാന്ധിജി തുടങ്ങി നിരവധി ശില്പങ്ങള്‍ രേവതി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
keywords-kodakkad-km revathi-talent reserch award and scholership-.sculpture
Post a Comment
0 Comments