കാസർകോട്:(www.evisionnews.in)ജില്ലയിലെ റവന്യൂ റിക്കാര്‍ഡുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഭൂവുടമകളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നാല് താലൂക്കുകളിലെ 54 വില്ലേജുകളിലായി നടന്ന് വരികയാണ്. ഈ മാസം 21 മുതല്‍ വില്ലേജുകളിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന് വരുന്ന ക്യാമ്പുകളില്‍ നിന്നും നാളിതുവരെയായി മുപ്പതിനായിരത്തോളം ഫോറങ്ങള്‍ ഭൂവുടമകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.വിവരശേഖരണത്തിന് പൊതുജനങ്ങളില്‍ നിന്നും മികച്ച സഹകരണമാണ് ലഭിക്കുന്നത്. വിവിധ ക്യാമ്പുകളില്‍ നന്ന് ശേഖരിച്ച വിവരങ്ങള്‍ താലൂക്ക് തലത്തില്‍ ഡിജിറ്റലൈസ് ചെയ്യുന്ന ജോലി പുരോഗമിച്ച് വരികയാണ്. നിലവില്‍ നടന്ന് വരുന്ന ക്യാമ്പുകള്‍ ഡിസംബര്‍ 30 വരെയാണ് നിശ്ചയിച്ചിരുന്നത്. ഈ മാസം 30 വരെ വിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ കഴിയാത്ത ഭൂവുടമകള്‍ക്ക് 31ന് അതാത് വില്ലേജ് ഓഫീസുകളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് അവസരമുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ ബാക്കിയുള്ള വില്ലേജുകളിലെ വിവരശേഖരണം ജനുവരി ആദ്യവാരം ആരംഭിക്കുമെുന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
keywords-revaneu records-digitalisation-kasaragod district
Post a Comment
0 Comments