Type Here to Get Search Results !

Bottom Ad

റേഷൻ കാർഡ്:അപാകതകൾ പരിഹരിച്ച് ഉടൻ വിതരണം ചെയ്യണം;മുസ്ലിം ലീഗ്

കാസർകോട്:(www.evisionnews.in) റേഷൻ കാർഡ് മുൻഗണനാ ക്രമത്തിലെ അപാകതകൾ ഉടൻ പരിഹരിച്ച് റേഷൻ കാർഡ് വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്ജില്ലാ ഭാരവാഹികളുടെ  യോഗം ആവശ്യപ്പെട്ടു.പലവിധ അവശതകളാലും, സർക്കാർ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നവരുമായ ആയിരക്കണക്കിന്  കുടുംബങ്ങൾ പട്ടികയിൽ ഉൾപ്പടാതെയും,നേരത്തെ ബി.പി.എൽ വിഭാഗത്തിൽ ഉൾപ്പെടുകയും,നിലവിൽ ഒഴിവാക്കപ്പെട്ടവരുമായ നിരവധി  കുടുംബങ്ങളും റേഷനിംഗ് സംവിധാനം  പ്രയോജനപ്പെടാതെ ദുരിതമനുഭവിക്കുകയാണന്ന് യോഗം കുറ്റപ്പെടുത്തി.
റേഷൻ കാർഡ് വിതരണത്തിലെ കാലതാമസം കാരണം പുതിയ പേരുകൾ ഉൾപ്പെടുത്താനാകാതെയും ,കാർഡുകൾ വിഭജിക്കാനാവാതെയും, അംഗങ്ങളെ ഒഴിവാക്കാൻ പറ്റാതെയും,ചികിത്സാ ആനുകൂല്യങ്ങൾ  ഉൾപ്പെടെ ലഭ്യമാകാതെയും  ദുരിതമനുഭവിക്കുന്നവരുടെ പ്രയാസത്തിന് അറുതി വരുത്തണമെന്നും  യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് ചെർക്കളം  അബ്ദുളള അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീൻ സ്വാഗതം പറഞ്ഞു.
സി .ടി .അഹമ്മദലി, എ.അബ്ദുൾ റഹ്മാൻ, പി.ബി.അബ്ദുൾ  റസാഖ്, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കെ.എം. ശംസുദ്ദീൻ ഹാജി, എ.ജി.സി.ബഷീർ, കെ.ഇ.എ.ബക്കർ, എം.അബദുല്ല മുഗു , ഹനീഫ ഹാജി, സി മുഹമ്മദ് കുഞ്ഞി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.





keywords-kasaragod-muslim legue meeting -ration card issue


Post a Comment

0 Comments

Top Post Ad

Below Post Ad