കാസർകോട്:(www.evisionnews.in)ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുള്ള കരട് മുന്‍ഗണനാ ലിസ്റ്റിലും, എ.എ.വൈ ലിസ്റ്റിലും തെറ്റായ വിവരങ്ങള്‍ നല്‍കി അനര്‍ഹമായി ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഈമാസം 10 വരെ ഈ ലിസ്റ്റില്‍ നിന്നും സ്വമേധയാ ഒഴിഞ്ഞു പോകുവാന്‍ കളക്ടര്‍ സമയം അനുവദിച്ചിരുന്നു.നിശ്ചിത സമയം കഴിഞ്ഞിട്ടും സ്വയം ഒഴിയുവാന്‍ തയ്യാറാവത്ത ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ 20 ഓളം റേഷന്‍ കാര്‍ഡുടമകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി
നോട്ടീസ് നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ തടവു ശിക്ഷയും പിഴയും, റേഷന്‍ കാര്‍ഡ് റദ്ദ് ചെയ്യുതുള്‍പ്പെടെയുള്ള ശക്തമായ നടപടികളും കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വരും മാസങ്ങളിലും ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളിലേയും ഇത്തരത്തിലുള്ള അനര്‍ഹരായ കാര്‍ഡുടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ര്‍ പറഞ്ഞു.
keywords-ration card-kasaragod- bpl list-action
Post a Comment
0 Comments