Type Here to Get Search Results !

Bottom Ad

മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് ജനുവരി 15മുതല്‍ 35 കിലോ അരി: മന്ത്രി പി. തിലോത്തമന്‍


കൊച്ചി (www.evisionnews.in): ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സംസ്ഥാനത്ത് തയാറാക്കിയ റേഷന്‍ ഉപഭോക്താക്കളുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി 15 മുതല്‍ പ്രതിമാസം കാര്‍ഡ് ഒന്നിന് 35 കിലോഗ്രാം അരിവിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. മുന്‍ഗണനാ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് കാര്‍ഡ് ഒന്നിന് നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പുമാണ് ലഭിക്കുക. സപ്ലൈകോ ക്രിസ്മസ് ഫെയര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അര്‍ഹരായ പലരും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അര്‍ഹരായവരെ ഉള്‍പ്പെടുത്തിയും അല്ലാത്തവരെ ഒഴിവാക്കിയും ഈ പട്ടിക കാലാകാലങ്ങളില്‍ പരിഷ്‌കരിക്കും. കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. പഴം, പച്ചക്കറി മുതലായവയടക്കം നിതോപയോഗ സാധനങ്ങള്‍ വിലക്കുറവില്‍ നല്‍കാനുള്ള വിപുലമായ പദ്ധതി സര്‍ക്കാരിനുണ്ടെന്നും മന്ത്രി പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad