Type Here to Get Search Results !

Bottom Ad

ഭൂമിയുടെ സ്ഥിതി വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടണം

ബോവിക്കാനം (www.evisionnews.in): ഡിസംബര്‍ 31ന് മുമ്പായി ഭൂമിയുടെ സ്ഥിതി വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റവന്യൂ വകുപ്പ് നിശ്ചയിച്ചിട്ടുളള കേന്ദ്രകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ പലര്‍ക്കും യഥാസമയം വിവരം സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ല. ഓരോ ക്യാമ്പുകളിലും 700ല്‍ കൂടുതല്‍ ആളുകള്‍ വരികയും എന്നാല്‍ 500ല്‍ താഴെ അപേക്ഷകള്‍ മാത്രമാണ് സ്വീകരിക്കുന്നത്.

ഈ സാഹചര്യത്തില്‍ സമയപരിധി നീട്ടി നല്‍കണമെന്നും എല്ലാ സ്ഥലത്തും വീണ്ടും ക്യാമ്പ് സംഘടിപ്പിക്കണമെന്നും ബെള്ളിപ്പാടി ഫ്രണ്ട്‌സ് ആര്‍ട്ട് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ് ആവശ്യപ്പെട്ടു. യോഗത്തില്‍ ക്ലബ് പ്രസിഡണ്ട് ആഷിഫ് ബി.കെ അധ്യക്ഷത വഹിച്ചു. അബ്ദുല്ല, ഖാദര്‍, അബ്ദുള്‍ റഹ്മാന്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad