Type Here to Get Search Results !

Bottom Ad

വര്‍ധയുടെ അലയൊലി വടക്കന്‍ കേരളത്തിലും; കാസര്‍കോട്ട് കനത്ത മഴ


കാസര്‍കോട് (www.evisionnews.in): തമിഴ്‌നാട്ടില്‍ വീശിയടിച്ച വര്‍ധ ചുഴലിക്കാറ്റിനും കനത്ത മഴക്കും പിന്നാലെ കേരളത്തിന്റെ വടക്കന്‍ മേഖലകളില്‍ കനത്ത മഴ. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്നും ഇന്നലെയുമായി പരക്കെ മഴ ലഭിച്ചത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ധ കര്‍ണ്ണാടകയിലേക്ക് നീങ്ങിയതോടെയാണ് കേരളത്തിലും പരക്കെ മഴയുണ്ടായത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഇരുണ്ടു മൂടിയ അന്തരീക്ഷമായിരുന്നു. രാവിലെ മുതല്‍ ചിലയിടങ്ങളില്‍ മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. സന്ധ്യയോടെ കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ മിക്ക സ്ഥലങ്ങളിലും നല്ല മഴയാണ് ലഭിച്ചത്. കനത്ത മഴക്കൊപ്പം കടലും പ്രക്ഷുഭ്ദമായത് തീരദേശ വാസികളെ ഭീതിയിലാക്കി. പലയിടത്തും കടല്‍ കരയെടുത്തു. അതിനിടയില്‍ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് കേരള തീരത്ത് മണിക്കൂറില്‍ 45-55 കി.മീ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം മാങ്ങയും കശുവണ്ടിയും പൂക്കുന്ന ഘട്ടത്തില്‍ മഴ പെയ്തത് കര്‍ഷകരെ ആശങ്കയിലാക്കുകയാണ്. വൃശ്ചികത്തിലെ മഴ പൂക്കള്‍ കരിയുന്നതിനിടയാക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad